കൊച്ചി: കോണ്‍ഗ്രസ്, സിപിഎം സ്ഥാനാര്‍ഥികള്‍ക്കെതിരെ പോസ്റ്റര്‍ പ്രതിഷേധങ്ങള്‍ വീണ്ടും വ്യാപകമാകുന്നു. കോതമംഗലം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിക്കെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തൃക്കാക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെയായിരുന്നു പോസ്റ്റര്‍.
കോതംമംഗലത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയായ ആന്റണി ജോണിനെതിരെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സേവ് സിപിഎം ഫോറം എന്ന പേരിലാണ് പോസ്റ്ററുകള്‍. എസ്എഫ്‌ഐ മുന്‍ ജില്ല പ്രസിഡന്റും ഡിവൈഎഫ്‌ഐ നേതാവുമാണ് ആന്റണി ജോണ്‍.
തൃക്കാക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.ടി.തോമസിനെതിരെ പോസ്റ്ററുകള്‍ പതിച്ചു. ബെന്നി ബഹനാന്‍ പിന്മാറിയതിനെത്തുടര്‍ന്ന് തോമസിനെ തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.
ബെന്നി ബഹനാന്‍ പിന്മാറ്റം പ്രഖ്യാപിച്ചതിനു പിന്നാലെ തൃക്കാക്കരയില്‍ തിങ്കളാഴ്‌ച്ച പ്രകടനം നടന്നിരുന്നു. ബെന്നിയെത്തന്നെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് അനുയായികള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഫാക്‌സും അയച്ചിരുന്നു ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: