നിലമ്പൂര്‍: സ്വന്തം സ്ഥാനാര്‍ത്ഥിയെ അണികളെകൊണ്ടുപോലും അംഗീകരിപ്പിക്കാന്‍ സിപിഎമ്മിനായില്ല. നിലമ്പൂരില്‍ സിപിഎം വിമതന്മാര് പടയൊരുക്കം ആരംഭിച്ചു. മണ്ഡലത്തിലുടനീളം സിപിഎമ്മിന്റെ സ്വതന്ത്രസ്ഥാനാര്‍ത്ഥി പി.വി.അന്‍വറിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ചുങ്കത്തറ പഞ്ചായത്തിലെ കൈപ്പിനി ബ്രാഞ്ച് കമ്മറ്റി ഓഫീസിന് മുന്നില്‍ അന്‍വറിനെതിരെ കൂറ്റന്‍ ഫഌക്സ് ബോര്‍ഡ് ഉയര്‍ന്നു കഴിഞ്ഞു. ‘പണത്തിന് മീതെ പാര്‍ട്ടിയെ സ്നേഹിക്കുന്ന സഖാക്കളുടെ ശ്രമം’ എന്ന വാചകത്തിന് താഴെയായി ‘ ഞങ്ങള്‍ക്ക് വിലയിടാന്‍ നിനക്കാവില്ല അന്‍വറേ’ എന്നും എഴുതി ചേര്‍ത്തിരിക്കുന്നു. കൈപ്പിനി ബ്രാഞ്ച് കമ്മറ്റിയുടെ പേരില്‍ തന്നെയാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ അന്‍വര്‍ വിരുദ്ധ കാമ്പയിന് പിന്നില്‍ എതിര്കക്ഷികളാണെന്ന വാദവുമായി ഔദ്യോഗികപക്ഷം രംഗത്തെത്തിയിട്ടുണ്ട്. പി.വി.അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്കടക്കം പ്രതിഷേധമുണ്ട്. നിരവധി ബ്രാഞ്ച് കമ്മറ്റികള്‍ ഒന്നടങ്കം പാര്‍ട്ടിവിട്ടതും ഈ കാരണത്താലാണ്. പ്രൊഫ.തോമസ് മാത്യുവിന് വേണ്ടി പ്രദേശിക നേതാക്കള്‍ വാദിച്ചപ്പോള്‍ ജില്ലാ-സംസ്ഥാന നേതൃത്വം അന്‍വറിന് പിന്നില്‍ ഉറച്ചുനിന്നു. അന്‍വറിന്റെ പണത്തിന് വേണ്ടി നേതാക്കള്‍ പാര്‍ട്ടിയെ വില്‍ക്കുകയായിരുന്നെന്ന് വിമതന്മാര് ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: