ബത്തേരി: മതിയായ രേഖകള്‍ ഇല്ലാതെ വാഹനത്തില്‍ കടത്തുകയായിരുന്ന 13ലക്ഷം രൂപ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ നിന്നും തലപ്പുഴയില്‍ നിന്ന് നാല് ലക്ഷം രൂപയും അധികൃതര്‍ പിടികൂടി. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കാറില്‍ നിന്നുമാണ് 13 ലക്ഷം കണ്ടെത്തിയത്.മൂന്ന് പേരെ കസ്റ്റ്ഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെ വാഹനപരിശോധനക്കിടെയാണ് പണം പിടികൂടിയത്. മലപ്പുറം തിരൂര്‍ സ്വദേശികളായ സെയ്തലവി(51), മുഹമ്മദലി(46), ഹമീദ്(52) എന്നിവരെയാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.ഇവരുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് ബാഗുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്.ഒരു ബാഗില്‍ 2,67,000 രൂപയും മറ്റൊന്നില്‍ ഏഴ് ലക്ഷവും മൂന്നാമത്തെ ബാഗില്‍ നിന്നും 2,55,000 രൂപയുമാണ് സൂക്ഷിച്ചിരുന്നത്. ഇത് കൂടാതെ ഒരാളുടെ കൈവശം 25000രൂപയും കണ്ടെടുത്തു.1000ത്തിന്റെയും 500ന്റെയും 100ന്റെയും കെട്ടുകളാക്കിയാണ് പണം ഉണ്ടായിരുന്നത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്.ലാലു,ഇ.പി.ഒ:.വി.രാജേഷ്, പി.ഡി.സുരേഷ്, സി.ഇ.ഒമാരായ പി.കൃഷ്ണന്‍കുട്ടി, പി.കെ.പ്രഭാകരന് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ഇവരെ പിന്നീട് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ച് ബത്തേരി തഹസില്‍ദാര്‍ യു.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള റവന്യു വകുപ്പിന്റെ ഫ്ളയിംഗ് സ്ക്വാഡ് രണ്ടിന് കൈമാറി. ഇതിനുപുറമെ മാനന്തവാടി തലപ്പുഴ ബോയ്സ് ടൗണില്‍ നിന്നും വാഹനപരിശോധനക്കിടെ മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന നാല് ലക്ഷം രൂപ പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: