പരപ്പനങ്ങാടി: ബീഫിന്റെ രാഷ്ട്രീയം ജനം പുറംകൈകൊണ്ട് തട്ടിയെറിഞ്ഞെങ്കിലും ബീഫ് പാട്ടിന്റെ രൂപത്തിലാക്കി പ്രചരണം നടത്തുകയാണ് എല്‍ഡിഎഫ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയുള്ള എല്‍ഡിഎഫിന്റെ ഈ വിലകുറഞ്ഞ തന്ത്രം ജനങ്ങള്‍ പുശ്ചത്തോടെയാണ് നോക്കി കാണുന്നത്.
ചെപ്പു കിലുക്കണ ചങ്ങാതി എന്ന നാടക ഗാനത്തിന്റെ ഈണത്തിലാണ് പാട്ട്. വിവര സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി പ്രചരണം നടത്തുന്നതില്‍ മുന്‍പന്തിയില്‍ ബിജെ പി തന്നെയാണ്. ബിജെപിയുടെ മിസ്ഡ് കോള്‍ പ്രചരണം അനുകരിച്ച് ഇടതും വലതും രംഗത്തിറങ്ങിയിട്ടുണ്ട്. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ മണ്ഡലത്തിന്റെ വികസന കാഴ്ചപ്പാടുകള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായി പങ്കുവെക്കാനുള്ള അവസരവുമായി വീഡിയോ രഥങ്ങള്‍ സംസ്ഥാനത്തുടനീളം പ്രയാണമാരംഭിച്ചിട്ടുണ്ട്. കമ്പ്യൂട്ടറിനും ടെലിവിഷനുമെതിരെ സമരം ചെയ്ത സഖാക്കള്‍ പോലും സോഷ്യല്‍ മീഡിയയില്‍ തല കുമ്പിട്ടിരിപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: