കോട്ടക്കല്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ പ്രധാന ചര്‍ച്ചാവിഷയം ഗതാഗതക്കുരുക്കായിരിക്കും. കാലങ്ങളായി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ ഒരു ജനപ്രതിനിധിയും തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. മണ്ഡലത്തിലെ പ്രധാന നഗരസഭയാണ് കോട്ടക്കല്‍. ചരിത്രപ്രസിദ്ധമായ കോട്ടക്കല്‍ ആര്യവൈദ്യശാലയും ഇവിടെയാണ്. ആയുര്‍വേദ ചികിത്സക്കായി വിദേശ രാജ്യങ്ങളില്‍ നിന്നടക്കം നിരവധി ആളുകളാണ് ദിവസവും ഇവിടെയെത്തുന്നത്. പക്ഷേ ഗതാഗതക്കുരുക്ക് കാരണം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇവിടേക്ക് എത്തിച്ചേരുകായെന്നത് അത്ര എളുപ്പമല്ല. നാട്ടുകാരും കച്ചവടക്കാരും നിരവധി തവണ പരാതി നല്‍കിയിട്ടും എംഎല്‍എ അബ്ദുസമദ് സമാദാനി വിഷയം ഗൗരവമായിയെടുത്തില്ലെന്നും ആരോപണമുണ്ട്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ട്രാഫിക് സ്റ്റേഷന് സ്ഥാപിച്ചെങ്കിലും ഗതാഗതകുരിക്കിന് പരിഹാരമായില്ല.
കോട്ടക്കലില്‍ വികസനത്തിന്റെ പൊന്‍തൂവലായി ലീഗ് ഉയര്‍ത്തി കാട്ടിയ പുത്തൂര്‍ ചിനക്കല്‍ ബൈപ്പാസ് ഒരറ്റം കാണാതെ കിടക്കാന്‍ തുടങ്ങിയിട്ട് അഞ്ചുവര്‍ഷമായി. വോട്ട് ചോദിച്ചെത്തുന്ന ലിഗ് സ്ഥാനര്‍ത്ഥിക്ക് മുന്നില്‍ ഒരു കീറാമുട്ടിയായി മാറിയിരിക്കുകയാണ് കോട്ടക്കലിലെ ഗതാഗതപ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: