തിരുവനന്തപുരം: ഇടതുമുന്നണിയില്‍ ചേക്കേറിയ കേരളകോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തില്‍ വീണ്ടും പ്രശ്നം. സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് പാര്‍ട്ടിനേതാവും മുന്എംഎഎല്എയുമായ വി. സുരേന്ദ്രന് പിള്ള പാര്‍ട്ടി വിട്ടു. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള, ജനതാദളിന്റെ ഒരു കഷണമായ ജനതാദള്‍ (യു) വില്‍ ചേര്‍ന്ന് നേമത്ത് മല്‍സരിക്കാനാണ് പരിപാടി.
പാര്‍ട്ടി വര്‍ക്കിങ് കമ്മിറ്റി ചെയര്‍മാനാണ് സുരേന്ദ്രന് പിള്ള.
എന്നാല്‍, ജനതാദള്‍ പ്രതികരിച്ചിട്ടില്ല. സീറ്റു കിട്ടാത്തതിനാലാണ് പിള്ള മറുകണ്ടം ചാടുന്നതെന്നാണ് പാര്‍ട്ടി നേതാവ് സ്കറിയാ തോമസിന്റെ പ്രതികരണം. തെറ്റു മനസിലാക്കി പിള്ള തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: