തവനൂര്‍: മണ്ഡലത്തില്‍ മുമ്പെങ്ങുമില്ലാത്ത രാഷ്ട്രീയാവസ്ഥയാണ് നിലനില്‍ക്കുന്നത്. അഹങ്കാരത്തോടെ ഞങ്ങളുടെ സ്വന്തം സീറ്റാണെന്ന് പറഞ്ഞിരുന്ന സിപിഎമ്മിന് ഇപ്പോള്‍ അങ്ങനെ പറയാന്‍ ചെറിയ പേടിയുണ്ട്.
മുസ്ലീം ലീഗില്‍ നിന്നും വന്ന കെ.ടി.ജലീലിനെ മുന്‍നിര്‍ത്തിയാണ് സിപിഎം മണ്ഡലം തങ്ങളുടെ കുത്തകയാണെന്ന് അവകാശപ്പെട്ടിരുന്നത്. യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ മണ്ഡലമാണ് തവനൂര്‍. ഡിസിസി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിയോ, കെപിസിസി സെക്രട്ടറി വി.വി.പ്രകാശോ ഇവിടെ മത്സരിക്കാനാണ് സാധ്യത. പക്ഷേ ഇരുകൂട്ടര്‍ക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നത് ബിജെപിയാണ്. യുവമോര്‍ച്ച മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും നിലവില്‍ ബിജെപിയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ രവി തേലത്താണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മുഴുവന്‍ സമയ പ്രവര്‍ത്തകനായി നാളുകളായി രവി തേലത്ത് മണ്ഡലത്തിലുണ്ട്. എംഎല്‍എയായ കെ.ടി.ജലീലിനേക്കാളും ജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു നില്‍ക്കുന്നയാളാണ് ഇദ്ദേഹം. കോണ്ഗ്രസാകെട്ടെ തെരഞ്ഞെടുപ്പ് സമയത്ത് മാത്രമേ മണ്ഡലത്തില്‍ വരികപോലുമുള്ളു.
അദ്ധ്യാപകനായ കെ.ടി.ജലീല്‍ നേരിട്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തിയതാണ്. ആദ്യം മുസ്ലീം ലീഗിനൊപ്പമായിരുന്നു. പിന്നെ ചിലപ്രശ്നങ്ങളുടെ പേരില്‍ ലീഗില്‍ നിന്നും പുറത്തായി. അപ്പോഴാണ് സിപിഎമ്മുകാര്‍ അദ്ദേഹത്തെ ഏറ്റെടുത്തത്. പൊതുപ്രവര്‍ത്തനത്തിലെ പരിചയക്കുറവും പക്വതയില്ലായ്മയുടെയും ഉത്തമ ഉദാഹരണമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് വോട്ടര്‍മാര്‍ പോലും സമ്മതിക്കുന്നു. നിയമസഭയില്‍ സ്പീക്കറുടെ ഡയസ് തകര്‍ത്ത എംഎല്‍എമാരില്‍ മുന്‍പന്തിയിലായിരുന്നു ജലീലിന്റെ സ്ഥാനം. സിപിഎം സ്വതന്ത്രനായാണ് ജലീല്‍ ഇക്കുറിയും മത്സരിക്കുന്നത്. ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് സിപിഎം ഇന്നലെ വരെ നേടിയ വോട്ടുകള്‍ ഈ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.
ജനസമ്മതനായ രവി തേലത്തിനെ ജനങ്ങള്‍ നെഞ്ചേറ്റി കഴിഞ്ഞു. ചിട്ടയായ പ്രചരണത്തിലൂടെ ബിജെപി ബഹുദൂരം മുന്നിലാണ്. ശക്തമായ മത്സരമായിരിക്കും ഇത്തവണ തവനൂരില്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: