പെരിന്തല്‍മണ്ണ: വിദ്യാഭ്യാസത്തില്‍ ദേശീയത അനിവാര്യമാണെന്നും, വിദ്യാഭ്യാസത്തില്‍ നിന്നും ദേശീയത അടര്ത്തിമാറ്റിയാല് രാഷ്ട്രത്തിന്റെ തകര്‍ച്ചയാകും സംഭവിക്കുകയെന്നും കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്.മധു. ശ്രീവള്ളുവനാട് വിദ്യാഭവന്റെ രജതജൂബിലി സമാപനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യം അതിന്റെ മൂലധനം വിദ്യാര്‍ത്ഥികളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ദേശീയ ബോധമുള്ള തലമുറ വളരേണ്ടത് രാജ്യത്തിനെ സംബന്ധിച്ച് അത്യാവശ്യമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെമിനാര്‍ പന്തലക്കോട് നാരായണന് നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ കെ.ഭാസ്ക്കരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി.രാജന് മാസ്റ്ററും വിഷായവതരണം നടത്തി. പ്രിന്‍സിപ്പാള്‍ തങ്കം ഉണ്ണികൃഷ്ണ സ്വാഗതവും കെ.വിജയകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: