കല്‍പ്പറ്റ : മാനവ മൈത്രിയുടേയും സഹജീവി സ്നേഹത്തിന്റെയും ഉദാത്തമായ മാതൃകയാണ് വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തുടക്കം കുറിച്ച ‘സ്നേഹതീരം’ പദ്ധതിയെന്ന് ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ ഐ എ എസ്. സി.ഡബ്ല്യൂ.സി ഓഫീസ് സിറ്റിംഗ് ഹാളില്‍ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാഥബാല്യങ്ങള്‍ക്ക് അവധിവീടൊരുക്കാന് വയനാട്ടിലെ ജനങ്ങള്‍ കാട്ടിയ താത്പര്യം മാതൃകാപരമാണ്. സ്വന്തം മക്കളോടൊപ്പം ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും സന്ദര്‍ശിക്കാനും ഒരു ദിവസം അവരോടൊപ്പം ചെലവഴിക്കാനും കുറേപേരെങ്കിലും തയ്യാറായാല്‍ അനാഥത്വം പേറുന്ന ബാല്യങ്ങള്‍ക്ക് അത് വലിയ പ്രോത്സാഹനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതിനൊരു തുടക്കമെന്ന നിലയില്‍ എടപ്പെട്ടി ജീവന് ജ്യോതി ബാലികാ സംരക്ഷണ കേന്ദ്രത്തില്‍ താനും കുടുംബവും ഒരു ദിവസം ചെലവഴിക്കാനും അവര്‍ക്കായി അന്ന് സദ്യയൊരുക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയനാട് സി.ഡബ്ല്യൂ.സിയുടെ നേതൃത്വത്തില്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സ്നേഹതീരം പദ്ധതിക്ക് ഏറെ അനുകൂലമായ പ്രതികരണമാണ് പൊതുജനങ്ങളില്‍ നിന്നുണ്ടായത്. ലഭിച്ച അപേക്ഷകളില്‍ നിന്നും ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 12 കുടുംബങ്ങള്‍ക്കാണ് 16 കുട്ടികളെ അവധിക്കാല സംരക്ഷത്തിനായി നല്‍കിയത്. ഇന്നു സംരക്ഷണത്തിനേല്പ്പിക്കപ്പെട്ടവരില് 10 പേര് പെണ് കുട്ടികളും 6 പേര് ആണ്‍കുട്ടികളുമാണ്. 6 നും 18 നും ഇടയില്‍ പ്രായമുള്ളവരാണ് ഈ കുട്ടികള്‍.
സ്നേഹതീരം പദ്ധതിയില്‍ പങ്കാളികളാവാന്‍ താത്പര്യമുള്ളവര്‍ക്ക് മീനങ്ങാടിയിലെ ജവഹര്‍ ബാലവികാസ് ഭവനിലോ സി.ഡബ്ല്യൂ.സിയിലോ നിര്‍ദ്ദിഷ്ട ഫോറത്തില്‍ ഉടന്‍ അപേക്ഷിക്കാവുന്നതാണെന്ന് സി.ഡബ്ല്യൂ.സി ചെയര്മാന് അറിയിച്ചു.
യോഗത്തില്‍ സി.ഡബ്ല്യൂ.സി ചെയര്മാന് അഡ്വ. ഫാ.തോമസ് ജോസഫ് തേരകം അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുരേഷ്, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ ഇന്‍സ്ട്രക്ടര്‍ ഉസ്മാന്, വയനാട് ചെല്‍ഡ് ലൈനിനെ പ്രതിനിധീകരിച്ച ലില്ലി, നീതിവേദിയെ പ്രതിനിധീകരിച്ച് ഫ്ളെയ്സി ജോസ്, ബാലഭവനുകളുടെ സൂപ്രണ്ടുമാര്‍, സി.ഡബ്ല്യൂ.സി അംഗങ്ങള്‍, കുട്ടിയെ ഏറ്റെടുക്കുന്ന കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സി.ഡബ്ല്യൂ.സി മെമ്പര്‍മാരായ ടി ബി സുരേഷ് സ്വാഗതവും ഡോ.ലക്ഷമണന് നന്ദിയും പറഞ്ഞു. ഡോ. ബെറ്റി ജോസ്, അഡ്വ. ബാലസുബ്രഹ്മണ്യന്, എംപാനല്‍ഡ് സോഷ്യല്‍ വര്‍ക്കര്‍ സെയ്സി ബി വര്‍ഗ്ഗീസ്, സാജിത എന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: