കല്‍പ്പറ്റ : ജില്ലയിലെ ഭാരതീയ ജനതാപാര്‍ട്ടി സ്ഥാ നാര്ത്ഥികളായ കെ.സദാനന്ദനും കെ.മോഹന്‍ദാസും പ്രചാരണ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. മാനന്തവാടി മണ്ഡലത്തില്‍ വിവിധ കുടുംബയോഗങ്ങളിലാണ് മോ ഹന്ദാസ് പങ്കെടുക്കുന്നത്. ഇതിനിടെ പ്രധാന പ്രവര്‍ത്തകരുടെ വീടുകളിലും സന്ദ ര്‍ശനം നടത്തുന്നുണ്ട്. ഭാരതീയ ജനതാപാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യമാണ് മാനന്തവാടി നിയോജക മണ്ഡലത്തില്‍ നിലനില്‍ക്കുന്നതെന്ന് കെ.മോഹന്‍ദാസ് പറഞ്ഞു. കല്‍പ്പറ്റയില്‍ കെ.സദാനന്ദന് കോട്ടത്തറ, കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി കളില്‍ സംബന്ധിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റിയോഗവും കഴിഞ്ഞദിവസം നടന്നു. വിവിധ കുടുംബയോഗങ്ങളിലും കെ.സദാനന്ദന് പങ്കെടുക്കുന്നുണ്ട്. കല്‍പ്പറ്റ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് സുപരിചിതനാണ് കെ.സദാനന്ദന്.
ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന വ്യാപകമായി 140 മണ്ഡലങ്ങളിലും നടത്തുന്ന എന്റെ കേരളം പരിപാടി ഇന്ന് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നടക്കും. വൈകീട്ട് അഞ്ചരക്ക് കല്‍പ്പറ്റ വിജയാപമ്പ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ വിഷയങ്ങളില്‍ പൊതുചര്‍ച്ച നടക്കും. തുടര്‍ന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് വീഡിയോ കോണ്‍ഫറന്‍സ് വഴി നയം വ്യക്തമാക്കും. ചര്‍ച്ചയില്‍നിന്നുള്ള അഭിപ്രായങ്ങള്‍ സ്വരൂപിച്ചുകൊണ്ട് പാര്‍ട്ടി പ്രകടന പത്രിക തയ്യാറാക്കുമെന്നും നേതൃത്വം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: