തിരുനെല്ലി : കാട്ടിക്കുളം സഹകരണ ബാങ്കിന്റെ തോല്‍പ്പെട്ടി ശാഖയിലാണ് 307 ഗ്രാം സ്വര്‍ണ്ണം തിരിച്ചെടുക്കുമ്പോള്‍ മുക്കുപണ്ടമായ സംഭവത്തില്‍ ബാങ്ക് മാനേജരായ ലാല്‍(46) ഒളിവില്‍ പോയാതായി സൂചന.
കഴിഞ്ഞ ഫെബ്രുവരി 21നാണ് തട്ടിപ്പ് പുറത്തായത്. ഒരുവര്‍ഷം മുന്‍പാണ് കര്‍ണാടക മടിക്കേരി സ്വദേശി മുത്തുവീരന്(32) 307 ഗ്രാം സ്വര്‍ണ്ണം പണയപ്പെടുത്തി ബാങ്കില്‍നിന്ന് അഞ്ച് ലക്ഷം രൂപയെടുത്തത്. കാലാവധി കഴിഞ്ഞതിനാല്‍ സ്വര്‍ണ്ണം ലേലം ചെയ്യാനുള്ള നടപടിക്കൊരുങ്ങുന്നതായി ഉടമയെ അറിയിച്ചതിനെതുടര്‍ന്നാണ് മുത്തുവീരന് പണയപ്പെടുത്തിയ ഉരുപ്പടിയെടുക്കാന് ബാങ്കിലെത്തിയത്. കൈവശമുള്ള പണം തികയാത്തതിനാല്‍ പ്രദേശവാസിയായ സിദ്ദിഖ് എന്നയാളാണ് മാനന്തവാടിയിലെ ഐശ്വര്യ ജ്വല്ലറി ഉടമയായ നവാസിനെ ഉരുപ്പടിയെടുക്കാന് വിളിച്ചുവരുത്തിയത്.
പലിയടക്കം 610000 രൂപ ബാങ്കിലടച്ചാണ് 307 ഗ്രാം സ്വര്‍ണ്ണം ബാങ്ക് മാനേജര്‍ ലോക്കറില്‍നിന്നെടുത്ത് നവാസിന് നല്‍കിയത്. സ്വര്‍ണ്ണം ഉരസിനോക്കണമെന്ന് ഉടമ ആവശ്യപ്പെട്ടപ്പോള്‍ മാനേജര്‍ വിസമ്മതിക്കുകയായിരുന്നു. ബാങ്കിനകത്ത് തര്‍ക്കം തുടങ്ങിയതോടെ നാട്ടുകാര്‍ ബാങ്കിന് മുന്നില്‍ തടിച്ചുകൂടി. തുടര്‍ന്നാണ് സ്വര്‍ണ്ണം ഉടമ പരിശോധിക്കുകയും ബാങ്കില്‍നിന്നെടുത്ത സ്വര്‍ണ്ണം മുക്കുപണ്ടമാണെന്ന് ഉടമയ്ക്ക് മനസിലാവുകയും ചെയ്തത്.
സംഭവത്തില്‍ മുത്തുവീരന്, കുട്ടം സിംഹോണ സുരേഷ്(28) എന്നിവരെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജര്‍ക്കെതിരെയും ബാങ്ക് പ്രസിഡണ്ടിനെതിരെയും അന്വേഷണം വേണമെന്നും ആവശ്യമുയുരുന്നുണ്ട്. മിക്ക രാത്രികളിലും പ്രസിഡണ്ടും മാനേജരും ബാങ്കിലുള്ളതായി പ്രദേശവാസികളും പറയുന്നുണ്ട്.
ബാങ്കിനെതിരെ ജ്വല്ലറി ഉടമ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബാങ്കില്‍ സ്ഥാപിച്ച സിസിടിവി പരിശോധനയിലാണ് ബാങ്ക് മാനേജര്‍ക്കെതിരെ തിരുനെല്ലി പോലീസ് ക്രൈംനമ്പര്‍ 68/2016, 406,409,420, 6/ഡബ്ല്യു34 വകുപ്പ് പ്രകാരം ലാലിനെതിരെ കേസെടുത്തിട്ടുള്ളത്. ബാങ്കില്‍ പണയപ്പെടുത്തിയ ഉരുപ്പടി യഥാര്‍ത്ഥ സ്വര്‍ണ്ണമാണോ വ്യാജനാണോ എന്ന് പരിശോധിക്കാന്‍ പ്രതിയെ പോലീസ് കസ്റ്റഡയില്‍ വാങ്ങി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: