പാലക്കാടിന്റെ പ്രശസ്തി വാനോളമുയര്‍ത്തുന്ന നെന്മാറ-വല്ലങ്ങിവേല ഇന്ന്. നാട്ടുകാര്ദേവിയെ തൃപ്തിയാക്കുന്നതിന് കൊയ്ത്തുകഴിഞ്ഞ പാടത്ത് വേലമഹോത്സവം ഭക്ത്യാദര പൂര്‍വം കൊണ്ടാടുന്നു. നാടിന്റെ പരാശക്തിയായ നെല്ലിക്കുളങ്ങര ഭഗവതിക്ക് മീനം ഒന്നുമുതല്‍ കളമെഴുത്തും പാട്ടും. കൂറയിടലും നടത്തിവരുന്നു. മീനം ഇരുപതിന് വേല.
നാടിന്റെ ഭരണക്കാരനായ മൂപ്പില്നായര്ക്ക് ദീര്‍ഘകാലത്തെ പ്രാര്ത്ഥനക്കൊടുവില് ദേവി പ്രത്യക്ഷമായി. തന്റെ കുടപ്പുറത്ത് ഭഗവതി എഴുന്നള്ളി.
പിന്നീട് കൊച്ചിരാജാവിന്റെ സഹായത്താല്‍ പ്രത്യേക ക്ഷേത്രം നിര്‍മ്മിച്ചു. കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ പ്രധാന ഗ്രാമമായ നെന്മാറയില് നാട്ടുകാര്‍ ഏകമനസ്സോടെ വേല ആഘോഷിക്കുന്നു, കേരളത്തിലെ എണ്ണം പറഞ്ഞ ആനകള്‍, പ്രശസ്തരും പ്രഗല്ഭരുമായ വാദ്യകലാകാരന്മാര് അതിഗംഭീരമായി വെടിക്കെട്ട് ഈ പ്രപഞ്ചം നെന്മാറ, വല്ലങ്ങി വിഭാഗക്കാര്‍ മത്സരഭാവേന ഒരുക്കുകയാണ്.
നാനാദേശത്തുനിന്നും നെന്മാറയില് വന്നുചേരുമ്പോള്‍ പൊടിപൂരം തന്നെയാണ്. കത്തുന്ന ചൂടിനെ വകവയ്ക്കാതെയാണ് ജനസഞ്ചയം ഈഗ്രാമത്തിലേയ്ക്ക് അലിഞ്ഞുചേരുന്നത്. ആറുമേളവും, നാലുവെടിക്കെട്ടുമാണ് ഇന്നേദിനത്തില്‍ ദേവിക്കുസമര്പ്പിക്കുന്നത്. ദാരിക വധവുമായി ബന്ധപ്പെട്ട കഥകളാണ് ഈവേലയെ പറ്റി പറയുന്നത്. അതിഗംഭീരമായ പൂരപന്തലുകള്‍ ഒരുക്കിയാണ്ആഘോഷത്തെ കമനീയമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: