Categories: Kerala

ആലഞ്ചേരി പൂരത്തിന് ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

Published by

മലപ്പുറം/ മല്ലപ്പള്ളി: പുലാമന്തോള്‍ ആലഞ്ചേരി പൂരത്തിനെത്തിയ ആന ഇടഞ്ഞു പാപ്പാനെ കുത്തികൊന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റ ഗണപതിയെന്ന ആനയാണ് ഇടഞ്ഞത്. കോട്ടാങ്ങല്‍ കടൂര്‍കടവ് പിച്ചനാട് പി.ബി അനില്‍കുമാര്‍(44) ആണ് കൊല്ലപ്പെട്ടത്. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. നിരവധി വാഹനങ്ങളും വീടുകളും ആന അടിച്ചു തകര്‍ത്തു.

ആനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാപ്പാന്‍ കാലുകള്‍ക്കിടയില്‍പ്പെട്ടത്. പരിക്കേറ്റ പാപ്പാനെ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.ഭാര്യ: ഗീത കറുകച്ചാല്‍ പാലമറ്റം വെട്ടിത്താനത്ത് കുടുംബാംഗമാണ്. മക്കള്‍ : അഭിജിത്ത്, അഞ്ജിത, അമൃത. മരുമകള്‍ : ചിപ്പി. സംസ്‌കാരം പിന്നീട്.

പൂരപ്പറമ്പിലെ കച്ചവട സ്റ്റാളുകളും മറ്റും തകര്‍ത്ത ആന റോഡിലേക്കിറങ്ങി. പാലൂര്‍ സുബ്രഹ്മണ്യകോവിലിന്റെ മതില്‍ തകര്‍ത്തു. നിര്‍ത്തിയിട്ടിരുന്ന കാര്‍ നീക്കി കോവിലിന് സമീപത്തെ വീട്ടിലേക്ക് തള്ളിക്കയറ്റി. നിരവധി വാഹനങ്ങളും സമീപത്തെ പറമ്പിലെ മരങ്ങളും നശിപ്പിച്ചിട്ടുണ്ട്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ആനയെ മയക്കുവെടി വെച്ച് തളക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by