വടശ്ശേരിക്കര : റാന്നിയില്‍ കണ്ണെറിഞ്ഞ് കോണ്‍ഗ്രസിലെ ഉന്നതരും. കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ കൈവശമുള്ള റാന്നിയില്‍ ഉന്നതനായ എ ഗ്രൂപ്പ് നേതാവിനെതന്നെ മത്സരിപ്പിക്കണമെന്ന ഒരു വിഭാഗത്തിന്റെ താല്പര്യമാണ് ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ പേരും റാന്നി മണ്ഡലത്തിലേക്ക് പ്രചരിക്കുന്നതിന് ഇടയാക്കുന്നത്. കെപിസിസി പ്രസിഡന്റിന് താല്‍പര്യക്കുറവില്ലെന്നും ഉമ്മന്‍ചാണ്ടിയ്ക്ക് എതിരഭിപ്രായം ഇല്ലെന്നും ഈ വിഭാഗം പ്രചരിപ്പിക്കുന്നു. കഴിഞ്ഞ നാലുനിയമസഭാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനെ പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമ്പോഴും ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഇവിടെ യുഡിഎഫിനാണ് ഭൂരിപക്ഷം. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കവും ഘടക കക്ഷികളുടെ കാലുവാരലുകളുമാണ് എല്‍ഡിഎഫിന് വിജയിക്കാനാകുന്നതെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. ഇതിന് തടയിടാനാണ് കോണ്‍ഗ്രസിലെ ഉന്നതനായ നേതാവിനെതന്നെ റാന്നിയില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം ചില കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നത്. എന്നാല്‍ നിലവില്‍ യുഡിഎഫ് ലിസ്റ്റിലുള്ള പ്രമുഖതന്നെയാണ് സ്ഥാനാര്‍ത്ഥിയാവുകയെന്നും യുഡിഎഫിലെ ഒരു വിഭാഗം ഉറപ്പിച്ച് പറയുന്നു.
എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസിലെ കെ.പദ്മകുമാര്‍ മത്സര രംഗത്ത് എത്തിയതോടെ ത്രികോണ മത്സരമാണ് ഇവിടെ സംജാതമായിട്ടുള്ളത്.
പത്തനംതിട്ട എസ് എന്‍ ഡി പി യൂണിയന് അധ്യക്ഷന്‍, ബി ഡി ജെ എസ് ജില്ലാ പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണ് കെ.പത്മ കുമാര്‍ കാഴ്ച വയ്ക്കുന്നത്. എസ് എന്‍ ഡി പി യുടെ നേതൃ നിരയിലെ പ്രധാനിയുമാണ്. ഇടതുപക്ഷത്തിന്റെ തുടരെയുള്ള വിജയത്തിന്റെ പിന്നിലെ പ്രധാന രഹസ്യം ഈഴവ വോട്ടുകളുടെ സമാഹരണമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മണ്ഡലത്തിലുടനീളം ബി ജെ പി വളരെ ശക്തമായ പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും , ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെച്ച ബിജെപി , ബിഡിജെഎസുമായി ചേര്‍ന്ന് മത്സര രംഗത്തിറങ്ങുന്നത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യതകള്‍ ഇരട്ടിയാക്കുന്നു.
ബി ജെ പി ബി ഡി ജെ എസ് സഖ്യം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇത് ഇരു മുന്നണികളെയും തെല്ലൊന്നുമല്ല ആലോസരപെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: