കോഴിക്കോട്: രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും സംസ്‌കാരത്തിനും എതിരായി പ്രവര്‍ ത്തിക്കുന്ന ദേശവിരുദ്ധ ശക്തികളെ പരാജയപ്പെടുത്താന്‍ തൊഴിലാളികള്‍ അണി നിരക്കണമെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ലാ മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് മസ്ദൂര്‍ സംഘം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്‌സല്‍ ഗുരുവിനും, യാക്കൂബ് മേമനും സിന്ദാബാദ് വിളിക്കുന്നവരും അവരെ അനുസ്മരിക്കുന്നവരും എന്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് ജനങ്ങള്‍ തിരിച്ചറിയണം. ദേശീയതയെ വര്‍ഗീയതയായും വര്‍ഗീയതയെ ദേശീയതയായും ചിത്രീകരിക്കുന്ന ഗൂഢമായ നീക്കം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി. പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മ്മരാജന്‍, കെ. സുരേഷ്‌കുമാര്‍, കെ.കെ. പ്രേമന്‍, കെ. ജഗത്ത്, അരീക്കോത്ത് രാജന്‍, കെ. ബാലന്‍, പി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മുഴുവന്‍ മോട്ടോര്‍ തൊഴിലാളികളെയും ഇഎസ്‌ഐയില്‍ കൊണ്ടുവരണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
















