നട്ടാശ്ശേരി: കോട്ടയം നഗരത്തേയും വിജയപുരം പഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിച്ച് മീനന്തറ ആറിനു കുറുകെയുള്ള എലിപ്പുലിക്കാടു പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണിന്റെ അടിവാരം പൊട്ടിപൊളിഞ്ഞ് അപകടാവസ്ഥയിലാണ്. അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തി നിലം പൊത്താറായ അവസ്ഥയിലാണ്. ശോച്യാവസ്ഥയിലായ പാലവും പാര്‍ശ്വങ്ങളിലെ ഭിത്തിയും സംരക്ഷിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നട്ടാശ്ശേരി പടിഞ്ഞാറുഭാഗം 32-ാം ബൂത്ത് ബിജെപി കമ്മറ്റി ആവശ്യപ്പെട്ടു. 20 വര്‍ഷത്തോളം പഴക്കം ചെന്ന പാലത്തിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി പല തവണ മുന്‍സിപ്പല്‍ അധികൃതര്‍ക്ക് പരാതി കൊടുത്തെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഹരിരാജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ബിജെപി വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സൂരജ് മുതുകാട് ഉത്ഘാടനം ചെയ്തു. രമേശ് പൂഴിമേല്‍, ബാലചന്ദ്രന്‍ വെളുത്തേരിത്തറ, രണന്‍ പൂഴുമേല്‍, അശോക് കാട്ടില്ലത്ത്, മോഹന്‍ വാഴത്തറ എന്നിവര്‍ പ്രസംഗിച്ചു.
















