കോട്ടയം: ഭാരത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് ആത്മവിശ്വാസത്തിന് പകരം അപകര്‍ഷത വളര്‍ത്തുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നത് തടയണമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ഭാരതീയ വിചാരകേന്ദ്രം കോട്ടയം ജില്ലാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്‌ക്കാരത്തെ ആഗോള മാനവതലത്തില്‍ കാണാതെ സംസ്‌കാര ബിംബങ്ങളെ മതബിംബങ്ങളാക്കി ചുരുക്കുകയും മതാടിസ്ഥാനത്തില്‍ എതിര്‍ത്തുകൊണ്ട് രാജ്യത്തെ എതിര്‍ക്കുകയാണ് ചിലരുടെ ലക്ഷ്യം. അപകര്‍ഷതാബോധം വളര്‍ത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളാണ് യുവാക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ഡോ. എസ്.വി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. രതി ബി. ഉണ്ണിത്താന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
















