തൃശൂര്‍: ഹിന്ദു ഐക്യവേദി 13-ാം സംസ്ഥാന സമ്മേളനം ഏപ്രില്‍ 9,10 തീയതികളില്‍ ചാലക്കുടി വ്യാസ വിദ്യാനികേതനില്‍ നടക്കും. വിവിധ ജില്ലകളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. 10ന് രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തും. കേരളത്തിലെ ഹൈന്ദവ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യും. പരിപാടിയുടെ സംഘാടകസമിതി യോഗത്തില്‍ ജില്ലാപ്രസിഡണ്ട് ബാലന് പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്, സംസ്ഥാനസമിതി അംഗം കളരിക്കല്‍ രവീന്ദ്രനാഥ്, ജനറല്‍ സെക്രട്ടറി എ.ആര്.സത്യവാന്, സെക്രട്ടറി പി.സുധാകരന്, രക്ഷാധികാരി പി.കെ.സുബ്രന് എന്നിവര്‍ പ്രസംഗിച്ചു. ഹരി മുള്ളൂര്‍ സ്വാഗതവും അഡ്വ. രമേശ് കൂട്ടാല നന്ദിയും പറഞ്ഞു. സംഘാടകസമിതി ഭാരവാഹി ചെയര്‍മാനായി അഡ്വ. രമേഷ് കൂട്ടാല, ജനറല്‍ കണ്‍വീനറായി എം.വി.മധുസൂധനന് എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: