കോട്ടയം: അനാചാരങ്ങള്‍ക്കെതിരായ പുതുമന തന്ത്രവിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രാധാന്യമുള്ളതാണെന്നും സാമൂഹിക നവോത്ഥാനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നതിനും പുതുമന തന്ത്രവിദ്യാലയത്തിന് സാധിച്ചുവെന്നും കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ പറഞ്ഞു.
പുതുമനതന്ത്രവിദ്യാലയത്തില്‍ നടക്കുന്ന ഗുരുപൂജാ മഹോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുമന തന്ത്രവിദ്യാലയം സ്ഥാപകാചാര്യന്‍ പുതുമന ഈശ്വരന്‍ തിരുമേനിയുടെ ശ്രാദ്ധദിനമായ ഏപ്രില്‍ 12ന് നടക്കുന്ന ആചാര്യപൂജയോടെ ഗുരുപൂജാ മഹോത്സവം പൂര്‍ത്തിയാകും. ചടങ്ങില്‍ പുതുമന തന്ത്രവിദ്യാലയം പ്രധാനാചാര്യന്‍ തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.
















