പത്തനംതിട്ട: ജില്ലയില്‍ അനധികൃതമായി മണല്‍ ഖനനം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ അറിയിച്ചു.
അനധികൃത മണ്ണ് ഖനനം തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ തഹസില്‍ദാര്‍മാര്‍ക്കും ജിയോളജിസ്റ്റിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍പ്പെട്ട സ്ഥലങ്ങളില്‍ അനധികൃതമായി സാധാരണ മണ്ണ് (കരമണ്ണ്) നീക്കം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ വിവരം അതാത് താലൂക്ക് ഓഫീസുകളിലും മൈനിംഗ് ആന്റ് ജിയോളജി ഓഫീസിലും അറിയിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
താലൂക്ക്, ഫോണ്‍ നമ്പര്‍ (ഓഫീസ്), മൊബൈല്‍ (തഹസില്‍ദാര്‍) എന്ന ക്രമത്തില്‍ : അടൂര്‍ – 04734-224826, 9447034826, കോഴഞ്ചേരി-0468-2222221, 9447712221, റാന്നി-04735-227442, 9447049214, തിരുവല്ല-0469-2601303, 9447059203, മല്ലപ്പള്ളി-0469-2682293, 9447014293, കോന്നി-0468-2240087, 8547618430, മൈനിംഗ് ആന്റ് ജിയോളജി-0468-2317119, 9447161895 (ജിയോളജിസ്റ്റ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: