കോട്ടയം: തിരുനക്കര തിരുവുത്സവത്തിന് സമാപനം കുറിച്ചുള്ള ഭഗവാന്റെ ആറാട്ട് ഭക്തിസാന്ദ്രം. അമ്പലക്കടവ് ക്ഷേ ത്രക്കുളത്തില്‍ പഞ്ചാക്ഷരീ മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ ഇന്നലെ വൈകിട്ട് 6മണിയോടെയായിരുന്നു ആറാട്ട്. ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠരര് മോഹനര് മുഖ്യകാര്‍ മ്മികത്വം വഹിച്ചു. ആറാട്ടിനു ശേഷം ക്ഷേത്ര സന്നിധിയില്‍ മഹാദേവനും ഭഗവതിക്കും പ്രത്യേക പൂജകളും ദീ പാരാധനയും നടന്നു. തിരിച്ചെഴുന്നള്ളത്തിന് വിവിധയിടങ്ങളില്‍ ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്. വയസ്‌ക്കര കൊട്ടാരത്തിലെ ഇറക്കി പൂജയ്‌ക്കും മറ്റും ശേഷം ഇന്ന് വെളുപ്പിന് 4നാണ് എഴുന്നള്ളത്ത് തിരുനക്കര ക്ഷേത്ര തിരുമുറ്റത്ത് എത്തിച്ചേര്‍ന്നത്. ആറാട്ടിന് ശേഷമുള്ള താന്ത്രിക ചടങ്ങുകള്‍ക്ക് ശേഷം കൊടിയിറക്കിയതോടെ ഈ വര്‍ഷത്തെ തിരുവുത്സവത്തിന് സമാപനമായി.
















