ഏറ്റുമാനൂര്‍: നഗരസഭ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിച്ച് ജനഹിതം മാനിച്ച് ഭരണം നടത്തണമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് എന്‍.—ഹരി പറഞ്ഞു. മത്സ്യ മാര്‍ക്കറ്റിലെ മാലിന്യം നിര്‍മ്മാര്‍ജനം ചെയ്ത് ദുര്‍ഗന്ധം അകറ്റുകയും സ്റ്റാളുകള്‍ സുതാര്യമായി ലേലം ചെയ്യുകയും വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുനിസിപ്പല്‍ കമ്മറ്റി നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനിസിപ്പല്‍ അധികാരികള്‍ ഈ സമരത്തെ അവഗണിച്ചു തള്ളിയാല്‍ ബിജെപി ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഹരി പറഞ്ഞു. ബിജെപി മുനിസിപ്പല്‍കമ്മറ്റി പ്രസിഡന്റ് ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.വി.—ബൈജു, അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബൈജുക്കുട്ടന്‍, കര്‍ഷകമോര്‍ച്ച പ്രസിഡന്റ് റെജി പൊടിപാറ, മനോജ് നീണ്ടൂര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഗണേഷ് ഏറ്റുമാനൂര്‍, അനീഷ് വി നാഥ്, ഉഷ സുരേഷ്, അജിശ്രീ മുരളി, മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറിമാരായ സോമന്‍ചക്കുങ്കല്‍, മുരളിധരന്‍ പേരൂര്‍, രാജീവ് പേരൂര്‍, ഹിന്ദു ഐക്യവേദി കോട്ടയം താലൂക്ക് സെക്രട്ടറി വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
















