താമരശ്ശേരി: ചെമ്പ്ര കല്ലടപ്പൊയില്‍ ഭാഗത്തെ ദ്രവിച്ചു വീഴാറായ ഇലക്ട്രിക് പോസ്റ്റുകള്‍ അപകടഭീഷണിയുയര്‍ത്തുന്നു.ഈ പ്രദേശത്തുള്ള പോസ്റ്റുകള്‍ നാട്ടുകാര്‍ മറ്റു മരത്തടികള്‍കൊണ്ട് താങ്ങി നിര്‍ത്തിയിരിക്കുകയാണ്.ഇവിടെയുള്ള ചില പോസ്റ്റുകള്‍ കോണ്‍ക്രീറ്റ് പാളികള്‍ പൊളിഞ്ഞു പോയത് കാരണം വെറും കമ്പികളില്‍ മാത്രം അവശേഷിക്കുന്ന സ്ഥിതിയും ഉണ്ട്. കൂടാതെ വീടിനു സമീപത്തുകൂടെ വലിച്ച ലൈനുകള്‍ താഴ്ന്ന് കയ്യെത്തുംദൂരത്താണുള്ളത്. ലൈനുകള്‍ മരച്ചില്ലകളിലിടിച്ച് പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. നിരവധി തവണ ഇത് സംബന്ധിച്ച് താമരശ്ശേരി കെ.എസ്.ഇ.ബി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ചെമ്പ്ര ഗവ.എല്‍.പി.സ്‌കൂള്‍ കുട്ടികളടക്കമുള്ളവര്‍ നിത്യേനെ ഈ പോസ്റ്റുകളുടെ സമീപത്തുകൂടെനടന്നു പോകുന്നുണ്ട്. ജീവന് ഭീഷണിയാവുന്ന തരത്തിലുള്ള ഏത് സമയവും അപകടം വിതക്കുന്ന പോസ്റ്റുകള്‍ എത്രയും വേഗം മാറ്റി പുതിയ ഇലക്ട്രിക് പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിന് താമരശ്ശേരി കെ.എസ്.ഇ.ബി അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















