കോട്ടയം: കഞ്ചാവ് വില്പനയ്‌ക്കായി കാത്തുനില്‍ക്കുന്നതിനിടയില്‍ രണ്ടു യുവാക്കള്‍ കഞ്ചാവുമായി പോലീസ് പിടിയിലായി. അയ്‌മനം കല്ലുമട കോട്ടമല വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന ഏറ്റുമാനൂര്‍ പേരൂര്‍ ദേവീവിലാസത്തില്‍ മിഥുന്‍ തോമസ് (27), ആര്‍പ്പൂക്കര വില്ലൂന്നി കോലേട്ട് അമ്പലത്തിന് സമീ പം കൊപ്രയില്‍ അലോട്ടി എന്നുവിളിക്കുന്ന ജയിംസ് ഡാന്‍ ജേക്കബ്ബ് എന്നിവരാണ് ഇന്നലെ പുതുപ്പള്ളിയില്‍ നിന്നും പിടിയിലായത്. കാഞ്ഞിരത്തോട് ഭാഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കുന്നതിനായി കാത്തുനില്‍ക്കുന്നതിന് ഇടയിലാണ് പ്രതികള്‍ പിടിയിലായത്.
















