Categories: Alappuzha

വിദേശികള്‍ക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാനകണ്ണി അറസ്റ്റില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: ഹൗസ് ബോട്ടില്‍ വിദേശികള്‍ക്കും ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കും കഞ്ചാവും മയക്കുമരുന്നും എത്തിക്കുന്ന മുഖ്യകണ്ണിയായ പാതിരപ്പള്ളി ബംഗ്ലാവ് പറമ്പില്‍ വിഖ്യാത് (21) ആലപ്പുഴ എക്‌സൈസ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായി.

കലവൂര്‍ ഭാഗത്ത് ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ 250 പൊതികളായി സൂക്ഷിച്ചിരുന്ന അരകിലോ കഞ്ചാവാണ് സ്‌ക്വാഡ് പിടിച്ചെടുത്തത്. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളില്‍ സ്‌ക്വാഡ് പിടികൂടുന്ന ഏഴാമത്തെ കഞ്ചാവ് കേസാണിത്. ഇവയിലെല്ലാംകൂടി ഒന്നര കിലോയോളം കഞ്ചാവ് സ്‌ക്വാഡ് പിടിച്ചെടുത്തു.

ആലപ്പുഴ കളക്‌ട്രേറ്റ് ജങ്ഷനില്‍ നിന്നും 32 പൊതി കഞ്ചാവുമായി ആദംസേത്ത് പുരയിടത്തില്‍ നാസര്‍ (34), ആലപ്പുഴ ടിഡി സ്‌കൂളിനു മുന്‍വശത്ത് നാല് മയക്കുമരുന്ന് ആംപ്യൂളുകളുമായി പള്ളിവെളി വീട്ടില്‍ അന്‍ സില്‍ (31), തോണ്ടന്‍കുളങ്ങര സഹൃദയാ ആശുപത്രിക്കു മുന്‍വശത്തുനിന്നും 28 പൊതി കഞ്ചാവുമായി മാതുചിറ വീട്ടില്‍ ശ്രീരാജ് (21), പുന്നപ്ര കുറവന്‍തോട് ബൈക്കില്‍ വില്പനയ്‌ക്ക് കൊണ്ടുവന്ന 31 പൊതി കഞ്ചാവുമായി ഗുരുകുലം വീട്ടില്‍ സുമേഷ് (28), വണ്ടാനം പോസ്റ്റാഫീസിനു മുന്‍വശം ഹോണ്ടാ ഏവിയേറ്റര്‍ സ്‌കൂട്ടറില്‍ വില്പനയ്‌ക്കായി കൊണ്ടുവന്ന 48 പൊതി കഞ്ചാവുമായി വര്‍ണശാല വീട്ടില്‍ സംഗീത് (21) ജില്ലാ കോടതിക്കു മുന്‍വശം ബൈക്കില്‍ വില്പനയ്‌ക്കായി 41 പൊതി കഞ്ചാവുമായി വന്ന താനകുളങ്ങര വീട്ടില്‍ രതീഷ് (21) എന്നിവരെയാണ് എക്‌സൈസ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നും നാലു ബൈക്കുകളും ഒരു സ്‌കൂട്ടറും പിടിച്ചെടുത്തു.

പ്രതികളെയെല്ലാം കോടതി മുമ്പാകെ ഹാജരാക്കി റിമാ ന്‍ഡു ചെയ്തു. എക്‌സൈസ് നാര്‍ ക്കോട്ടിക് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. രാജന്‍ ബാബുവിന്റെ നേതൃത്വത്തില്‍ നാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ എ. അജീബ്, എസ്. അക്ബര്‍, ടി. പ്രിയലാല്‍, ജി. അലക്‌സാണ്ടര്‍, എസ്.ആര്‍. റഹീം, പി. അനിലാല്‍ എന്നിവര്‍ ചേ ര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Recent Posts