കോഴിക്കോട്: സുരക്ഷിതമായി ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുന്നതിനെകുറിച്ച് ഉപഭോക്താക്കളെ ബോധവത്ക്കരിക്കുന്നതിനും രണ്ടുവര്‍ഷത്തിലൊരിക്കല്‍ ചെയ്തിരിക്കേണ്ട സുരക്ഷാ പരിശോധന നടത്തി ഉപഭോക്താവിന് റിപ്പോര്‍ട്ട് നല്‍കാനും ഇനി മുതല്‍ സ്വാഭിമാന്‍ പ്രവര്‍ത്തകരും. ആദ്യഘട്ടമെന്ന നിലയില്‍ ചേവായൂരിലെ ശങ്കര്‍ ഗ്യാസ് ഏജന്‍സിക്കു കീഴിലുള്ള ഉപഭോക്താക്കളുടെ കണക്ഷനുകളാണ് ജില്ലാഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ആന്റ് ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ ഗ്യാസ് റിപ്പയറിംഗ് യൂനിറ്റില്‍ നിന്നുള്ള 10 വിദഗ്ധത്തൊഴിലാളികള്‍ പരിശോധിക്കുക. പദ്ധതിയുടെ ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം ടി ജെനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഗാര്‍ഹിക-ഗാര്‍ഹികേതര ഉപയോഗങ്ങള്‍ക്കായുള്ള ഗ്യാസ് കണക്ഷനുകള്‍ സുരക്ഷിതമാണെന്ന് പരിശോധിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം. വീടുകളിലെത്തുന്ന സ്വാഭിമാന്‍ പ്രവര്‍ത്തകര്‍ ഇവ പരിശോധിച്ച ശേഷം അപാകതകളുണ്ടെങ്കില്‍ പരിഹരിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ അടക്കമുള്ള റിപ്പോര്‍ട്ട് കണക്ഷന്‍ ഉടമയ്‌ക്ക് നല്‍കും. പരിശോധനാ റിപ്പോര്‍ട്ട് അടുത്ത രണ്ടുവര്‍ഷത്തേക്ക് ഉപഭോക്താക്കള്‍ കൈവശംവയ്‌ക്കണം.
സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പരിശോധനാവേളയില്‍ വിതരണം ചെയ്യും. 0495 2372666, 8891889720 എന്നീ നമ്പറുകളില്‍ ലഭിക്കും.
















