കോഴിക്കോട്: കനോലികനാലിലെ കറുത്ത വെള്ളത്തിലേക്ക് വീഴുമ്പോഴും ആവേശത്തോടെ ഒറ്റപ്പൊന്തലിലേക്ക് കയറി വീണ്ടും തുഴയാനുള്ള ആവേശം. നൂറുകണക്കിന് പ്രദേശവാസികള്‍ ഇരുകരയിലും കാണികളായി. കനോലികനാലിന്റെ ഇന്നത്തെ ദുരിതാവസ്ഥ അധികാരികള്‍ക്ക് മുമ്പില്‍ തുറന്ന് കാണിക്കുന്നതിനായി കൂട്ട് റസിഡന്‍സ് അസോസിയേഷന്‍ പുതിയപാലം സംഘടിപ്പിച്ച ഒറ്റപ്പൊന്തല്‍ തുഴയല്‍ മത്സരംകാണാന്‍ പ്രദേശജനത ഒന്നാകെയെത്തി. മേയര്‍ വി.കെ.സി.മമ്മദ്‌കോയ മത്സരം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.എം. ഷഹീദ അധ്യക്ഷത വഹിച്ചു. കെ.ടി.മത്തായി, കെ. ശിവന്‍ എന്നിവര്‍ സംസാരിച്ചു.
16 ടീമുകളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. പുതിയപാലം കനോലി കനാലിലൂടെ 200 മീറ്റര്‍ ദൂരമാണ് കൊതുമ്പുതോണി തുഴയേണ്ടത്. ഒറ്റപൊന്തല്‍ തുഴയല്‍ മത്സരവിജയിക്ക് അബു സ്മാരക് റോളിങ് ട്രോഫിയും കെ.ടി. കുഞ്ഞാമുഹാജി മൂപ്പന്‍ സ്മാരക ്രൈപസ് മണിയും കൊതുമ്പ് തോണി തുഴയല്‍ മത്സര വിജയിക്ക് കെ.ടി മുഹമ്മദ്‌കോയ സ്മാരക ട്രോഫിയും സമ്മാനിച്ചു.
ഇതിനു പുറമെ മുട്ടനാടും നാടന്‍കോഴിയും വെള്ളക്കോഴിയുമെല്ലാം വിജയികള്‍ക്കു സമ്മാനമായി ലഭിച്ചു. മല്‍സരം മേയര്‍ വി.കെ.സി. മമ്മദ്‌കോയ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.പി. ഷഹീദ അധ്യക്ഷത വഹിച്ചു. മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ മത്തായി, എം.കെ മമ്മദ്‌കോയ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















