മുക്കം: മാലിന്യ നിക്ഷേ പം കാരണം അനുദിനം മലിനമായി കൊണ്ടിരിക്കുന്ന മുക്കം ടൗണിനെ മാലിന്യ ത്തില്‍ നിന്ന് രക്ഷിക്കാന്‍ പുതിയ പദ്ധതിയുമായി മു ക്കം നഗരസഭ. ഇതിന്റെ ഭാഗമായി ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തി ന് കഴിഞ്ഞ ദിവസം തുടക്ക മായി.
മുക്കത്തെ വിവിധ വ്യാ പാര സ്ഥാപനങ്ങളിലെയും മറ്റും മാലിന്യങ്ങള്‍ നിക്ഷേ പിച്ചിരുന്നത് കൂടുതലായും വില്ലേജ് ഓഫീസ് പരിസര ത്തായിരുന്നു. രാത്രി 8 മണി കഴിഞ്ഞാല്‍ ആളൊഴിയുന്ന ഈ ഭാഗത്ത് രാത്രിയുടെ മറവില്‍ വലിയ തോതിലാ യിരുന്നു മാലിന്യം നിക്ഷേ പിച്ചിരുന്നത്. ബസ്സ്റ്റാന്റിനും നഗരസഭാ ഓഫീസിനും തൊട്ടടുത്ത സ്ഥലമായതി നാല്‍ ബസ്സ്റ്റാന്റിലെത്തുന്ന യാത്രക്കാര്‍ക്കും നഗരസഭാ ഓഫീസിലെ ജീവനക്കാ ര്‍ക്കും ജനപ്രതിനിധിക ള്‍ക്കും ബസ്റ്റാന്റിലെ വ്യാപാ രികള്‍ക്കും ഏറെ ദുരിതമാ യിരുന്നു. നിരവധി തവണ ഈ മാലിന്യ നിക്ഷേപം തടയാന്‍ ശ്രമിച്ചങ്കിലും നിരാശയായിരുന്നു ഫലം.
ഇതോടെയാണ് പ്രദേശത്ത് സിസിടിവി ക്യാമറ സ്ഥാപി ക്കാന്‍ നഗരസഭാധികൃതര്‍ നടപടി സ്വീകരിച്ചത്. നഗര സഭാ ഓഫീസിന്റെ പിറക് വശ ത്തായ് 2ക്യാമറകളാണ് സ്ഥാപിച്ചത്. ക്യാമറകള്‍ സ്ഥാപിച്ചതായി കാണിച്ച് ഇരു ഭാഗങ്ങളിലായി മുന്നറി യിപ്പ് ബോര്‍ഡും സ്ഥാപിച്ചി ട്ടുണ്ട്. ക്യാമറ സ്ഥാപിച്ച് 2 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ മാലിന്യ നിക്ഷേപത്തി ന് ഒരു പരിധി വരെ അറുതി യായിട്ടുണ്ട്. ക്യാമറ സ്ഥാപിച്ച് കൈക ഴുകാന്‍ അധികൃതര്‍ ഒരുക്ക മല്ല. ഈ മാസം 14 മുതല്‍ 17 വരെ മുക്കം ടൗ ണിനെ ശുചീ കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാമ്പറ്റ ഡോണ്‍ ബോസ്‌കോ കോളേ ജുമായി സഹകരിച്ചാണ് പരിപാടി ആസൂത്രണം ചെ യ്തിരിക്കുന്നത്.
















