കുമ്പള: ഹിന്ദുക്കള്‍ക്ക് നേരെ സ്ഥിരമായി അക്രമം നടക്കുന്ന കുമ്പള ആരിക്കാടി ജംഗ്ഷനില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വികാസ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ മുസ്ലീം തീവ്രവാദികള്‍ ക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇത്തരം സാമൂഹ്യ ദ്രോഹികള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുകയും, ഈ പ്രദേശത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥിരമായി സ്ഥാപിക്കുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രദേശത്ത് കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം വ്യാപകമായിട്ടും അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല.
ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കെ.ശങ്കര ആള്‍വ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മുരളീധര്‍ യാദവ്, എ.കെ.കയ്യാര്‍, ദിനേശ് ചെറുഗോളി, രമേഷ് ഭട്ട്, സുധാകരകാമത്ത്, ഹരീഷ് ഗട്ടി, ശശി, കുമ്പള, കമലാക്ഷ ആരിക്കാടി എന്നിവര്‍ സംസാരിച്ചു. വസന്തകുമാര്‍ സ്വാഗതവും കെ.വിനോദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: