കോഴിക്കോട്: കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, കോഴിക്കോട് മെഡിക്കല്‍ കോളെജിലും അനുബന്ധ ആശുപത്രികളിലും ബീച്ച് (ജനറല്‍) ആശുപത്രിയിലും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുന്ന പദ്ധതിക്കെതിരെ ഇ ടെണ്ടറില്‍ രണ്ടാം സ്ഥാനക്കാരനായിരുന്ന കോഴിക്കോട് പുതിയങ്ങാടി നൂറി മസ്‌കാന്‍ ഹൗസില്‍ ടി.എം.കോയയുടെ മകന്‍ മുഹമ്മദ് ജാബിര്‍ നല്‍കിയ റിട്ട് പെറ്റീഷനില്‍ മാര്‍ച്ച് ഒന്‍പതിന് അനുവദിച്ച സ്റ്റേ ൈഹക്കോടതി റദ്ദാക്കി. പുതിയ ഇ ടെന്‍ഡര്‍ പ്രകാരം ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത തിരൂര്‍ മങ്ങാട്ടിരി ചെറിയമുണ്ടത്ത് സി.സന്തോഷ് കുമാറിനായിരുന്നു മാര്‍ച്ച് ആറ് മുതല്‍ ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യാനുള്ള അനുമതി നല്‍കിയിരുന്നത്. ഇദ്ദേഹവുമായി എഗ്രിമെന്റ് ഒപ്പ് വെച്ചില്ല എന്ന സാങ്കേതികത്വം പറഞ്ഞാണ് മുഹമ്മദ് ജാബിര്‍ കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചു. എന്നാല്‍ ഫെബ്രുവരി 24 നു തന്നെ സന്തോഷ്‌കുമാറുമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എഗ്രിമെന്റ് ഒപ്പുവെച്ചിരുന്നു. സന്തോഷ്‌കുമാര്‍ ഒരു ഊണിന് 12.89 രൂപയും മുഹമ്മദ് ജാബിര്‍ 13.70 രൂപയുമായിരുന്നു ക്വാട്ട് ചെയ്തിരുന്നത്. പദ്ധതിയുടെ തുടക്കം മുതല്‍ ടെണ്ടറിലൂടെയുളള കരാറുകാരനായിരുന്ന ടി.എം.കോയ 14.90രൂപ ക്കായിരുന്നു ഇതുവരെ ഭക്ഷണ വിതരണം നടത്തിയിരുന്നത്. ഇത്തവണ ഇ ടെന്‍ഡറില്‍ അദ്ദേഹം 14.70 രൂപയാണ് ക്വാട്ട് ചെയ്തിരുന്നത്. പദ്ധതിയുടെ തുടക്കം മുതല്‍ കരാറുകാരനായിരുന്ന ടി.എം.കോയയുടെ മകനാണ് സ്റ്റേ ഉത്തരവ് സമ്പാദിച്ച മുഹമ്മദ് ജാബിര്‍.. ഇതുമായി ബന്ധപ്പെട്ട് ടി.എം.കോയ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ 202/2016 പ്രകാരം മറ്റൊരു കേസും ഫയല്‍ ചെയ്തിരുന്നു. ഇതില്‍ കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിക്കാന്‍ കഴിയാതെ വന്നതോടെയാണ് പദ്ധതി മുടക്കുക എന്ന ലക്ഷ്യത്തോടെ ബഹു. ൈഹക്കോടതിയെ സമീപിച്ചത്.
ൈഹക്കോടതി സ്റ്റേ വന്നതോടെ ആശുപത്രികളിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഭക്ഷണ വിതരണം മുടങ്ങാതിരിക്കാന്‍ അടിയന്തിര നടപടികളാണ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ സ്വീകരിച്ചത്. ൈഹക്കോടതി സ്റ്റേ ഉത്തരവ് 10ന് രാവിലെയാണ് കരാറുകാരന് ലഭിച്ചത്. തിരുവനന്തപുരത്ത് പ്രാദേശിക അവധിയായിട്ടും കേസിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച് ൈഹക്കോടതിയിലെ കേസില്‍ ഹാജരാവാനായി സ്‌പെഷ്യല്‍ പ്ലീഡറായി അഡ്വ.എല്‍വിന്‍ പീറ്ററെ ചുമതലപ്പെടുത്തി. മാര്‍ച്ച് 14 നു പരിഗണിക്കാനിരുന്ന കേസ് 11 ന് തന്നെ വിചാരണക്കെടുപ്പിച്ചാണ് ഗവ.പ്ലീഡറും സ്‌പെഷ്യല്‍ പ്ലീഡറും എഗ്രിമെന്റ് വെച്ചതടക്കമുള്ള ശരിയായ വശങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി കേസിലെ സ്റ്റേ ഒഴിവാക്കിയത്. സ്റ്റേ നിലനിന്ന ദിവസങ്ങളില്‍ ഭക്ഷണ വിതരണം മുടങ്ങാതിരിക്കാനായി അടിയന്തര ക്വട്ടേഷനിലൂടെ മറ്റൊരു കരാറുകാരനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
















