പന്തളം: മൂന്നേക്കര്‍ വിസ്തൃതിയുള്ള പന്തളം നഗരസഭയിലെ കുരമ്പാല മാവര പുഞ്ചയ്ക്കും പന്തളം കോളേജിന്റെ ഗ്രൗണ്ടിലുമാണ് വെളളിയാഴ്ച 11 മണിയോടെ തീപടര്‍ന്നതാണ് ആശങ്കയ്ക്ക് ഇടവരുത്തിയത്. മാവര പുഞ്ചയില്‍ പകല്‍ 11നാണ് ആദ്യം തീപടര്‍ന്നത്. ഇത് അണച്ചപ്പോള്‍ 1.30ന് വീണ്ടും തീപിടുത്തം ഉണ്ടായി .പാടത്തുണ്ടായിരുന്ന പുല്ലിനും കളയ്ക്കുമാണ് തീപിടിച്ചത്. എന്നാല്‍ ഇത് നെല്‍കൃഷിയിലേക്ക് പടര്‍ന്നില്ല. നാട്ടുകാര്‍ ആദ്യം പണിപ്പെട്ട് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടതിനെതുടര്‍ന്ന് അടൂരില്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു.അടൂരില്‍ നിന്നെത്തിയ ഫയര്എഞ്ചിനിലെ രണ്ട് ടാങ്ക് വെളളവും സമീപത്തുള്ള പാറക്കുളത്തിലെ വെളളവും ഉപയോഗിച്ചാണ് തീ അണച്ചത്. തീ പുഞ്ചയ്ക്ക് സമീപമുള്ള പൗവ്വത്ത് മലയിലേക്ക് പടര്‍ന്നിരുന്നെങ്കില്‍ കനത്ത നാശനഷ്ടം നേരിട്ടേനെ.ഈ ഭാഗത്തേയ്ക്ക് ഫയര്എഞ്ചിന് കടന്നുചെല്ലാന്‍ കഴിയുമായിരുന്നില്ല നഗരസഭാംഗം കെ.വി.പ്രഭയുടെ നേതൃത്വത്തിലുള്ള നാട്ടുകാരാണ് ആദ്യം തീയണയ്ക്കാന്‍ നേതൃത്വം കൊടുത്തത്. പന്തളം എസ്.ഐ.സൂഫി,ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ ശിവദാസന്‍,അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ സക്കറിയ അഹമ്മദ്കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും തീയണയ്ക്കാന്‍ നേതൃത്വം നല്കി.പന്തളം എന്‍എസ്എസ് കോളേജ് ഗ്രൗണ്ടില്‍ ഉച്ചയോടെ പുല്ലിന് തീപിടിക്കുകയായിരുന്നു. ഇവിടെയും അടൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: