കൊല്ലം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്‌കൃതഭാഷയെ പ്രോത്സാഹിപ്പിക്കുന്ന മുന്നണികള്‍ ഏതായാലും അവരെ സഹായിക്കുന്ന സമീപനമായിരിക്കും സംസ്‌കൃതപ്രചാരസമിതി കൈക്കൊള്ളുകയെന്ന് സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കടയ്‌ക്കോട് പറഞ്ഞു.
ഐക്യമുന്നണി ഗവ.ലോവര്‍ െ്രെപമറിയില്‍ സംസ്‌കൃത പഠനം ആരംഭിക്കാന്‍ ഉത്തരവിറക്കിയെങ്കിലും സംസ്‌കൃതം പഠിക്കാന്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ പോലും അധ്യാപകരെ നിയമിക്കുന്നതിന് തയ്യാറായില്ല. ഈ സര്‍ക്കാര്‍ പണച്ചെലവുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി. എന്നാല്‍ സംസ്‌കൃത ഭാഷയെ സഹായിക്കാനെന്നോണം ലോവര്‍ െ്രെപമറി മുതല്‍ സംസ്‌കൃതം പഠിപ്പിക്കുവാന്‍ ഉത്തരവിറക്കിയതല്ലാതെ അധ്യാപകരെ നിയമിക്കുവാനുള്ള ഇച്ഛാശക്തി കാണിച്ചില്ല. തന്മൂലം സംസ്‌കൃത പഠനം അവതാളത്തിലായി. ലോവര്‍ പ്രൈമറി സ്‌കൂളുകളില്‍ സംസ്‌കൃതം പഠിപ്പിക്കുന്നതിന് അധ്യാപകരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുന്ന മുന്നണികളെ സഹായിക്കാന്‍ ഡോ. കെ.ജി.പൗലോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്‌കൃതപ്രചാരസമിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കടയ്‌ക്കോട് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജി.ഗോപിനാഥന്‍, ചവറ ആനന്ദഗോപാല്‍, പി.വിജയന്‍, ഡോ.സി.എം.നീലകണ്ഠന്‍, ഡോ.അനില്‍കുമാര്‍, ഡോ.കെ.ജി.രാമദാസന്‍, എന്‍.രാജഗോപാല്‍, കെ.വി.ഹരീഷ്, എം.എസ്.ശര്‍മ്മ, വി.വിജയന്‍, എം. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
















