ബാലുശ്ശേരി: യു.ഡിഎഫിനും എല്‍ഡിഎഫിനും കനത്ത പ്രഹരം നല്‍കി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ബിജെപി സ്ഥാനാര്‍ത്ഥി സുമ വെള്ളച്ചാലന്‍കണ്ടി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വനിതാ ദിനം കൂടിയായ ഇന്നലെ രാവിലെ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രനാഥ് സത്യവാചകം ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് സെക്രട്ടറി കെ.ടി ഖദീജ നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്ത് അംഗം ബീന കാട്ടുപറമ്പത്ത് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെ പ്രകടനമായാണ് സുമ ചടങ്ങിനെത്തിയത്. മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങളും രാഷ്‌ട്രീയ സാമൂഹിക പ്രവര്‍ത്തകരും ചടങ്ങിനെത്തിയിരുന്നു. മധുരം വിതരണവും നടത്തി. പ്രകടനത്തിന് ബിജെപി നേതാക്കളായ കെ.കെ ഗോപിനാഥന്‍മാസ്റ്റര്‍, കെ.കെ കരുണാകരന്‍, പി.കെ പ്രസാദ്, വി ജിതേഷ്, അരുണ്‍തോട്ടത്തില്‍, എം.കെ സുനില്‍കുമാര്‍, നിഖില്‍കുമാര്‍,നന്മണ്ട ഗ്രാമപഞ്ചായത്ത് അംഗം ഗിരിജ വലിയപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















