കോഴിക്കോട്: പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും, യാത്രാപ്രശ്നങ്ങളും മനസ്സിലാക്കി പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുന്നതിനും യുഎഇ ചേംബര്‍ ഓഫ് കൊമേഴ്സു മായി വ്യാപാര ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ പ്രതിനിധിസംഘം, യുഎഇയിേലക്ക് യാത്രതിരിക്കുന്നു. 11ന് കരിപ്പൂരില്‍ നിന്ന് സംഘം യാത്ര പുറപ്പെടുമെന്ന് ഭാരവാഹികള്‍ വാര് ത്താസമ്മേളനത്തില് അറിയിച്ചു.
ദുബായ് ഹെല്‍ത്ത് കെയ ര്‍ സിറ്റി, എമിറേറ്റ്സ് വിമാന കമ്പനി ആസ്ഥാനം, അബുദാബി ചേംബര്‍ ജബല്‍ -അലി ഫ്രീസോണ്‍ തുടങ്ങിയ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കും.
13ന് അബുദാബിയിലെ ഇന്ത്യന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തും. 14ന് രാവിലെ സന്ദര്‍ശിച്ച് വ്യാപാര സാധ്യതകള്‍ പഠിച്ചതിന്ശേഷം 11 മണി മുതല്‍ 1 മണിവരെ ദുബായ് ചേംബര്‍ ഭാരവാഹികളുയമായി ചര്‍ച്ച നടത്തും. വൈകീട്ട് അജ്മാന്, ഷാര്‍ജ എന്നിവിടങ്ങളിലെ സ്വീകരണയോഗങ്ങളില്‍ പങ്കെടുക്കും.
15ന് ഹറമിയ ഫ്രീസോണ്‍ അധികാരികളുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണി മുതല്‍ അജ്മല്‍-ഷാര്‍ജ ചേംബര്‍ ഒരുക്കുന്ന സ്വീകരണയോത്തിലും പ്രവാസി സംഘടനകളുടെ യോഗത്തിലും പങ്കെടുക്കും. 16ന് കരിപ്പൂര്‍വഴി കോഴിക്കോട്ടേക്കും സംഘം യാത്രതിരിക്കും.
വിമാനക്കമ്പനികള്‍ സീസണുകള്‍ക്കനുസരിച്ച് വിമാനക്കൂലി വര്‍ദ്ധിപ്പിക്കല്‍, യാത്രക്കപ്പല്‍ ഏര്‍പ്പെടുത്തല്‍, മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം, വോട്ടവകാശം ലഭ്യമാക്കല്‍ തുടങ്ങിയ പൊതുആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്ക് രൂപം നല്‍കും.
ചേംബര്‍ പ്രസിഡന്റ് പി.ഗംഗാധരന്, സെക്രട്ടറി അബ്ദുള്ള മാളിയേക്കല്‍, പ്രോഗ്രാം കണ്‍വീനര്‍ ഹാഷിം കടാക്കലകം, മുന്ചേംബര് പ്രസിഡന്റുമാരായ ഷെവ. സി.ഇ.ചാക്കുണ്ണി, അഡ്വ. പി.ടി.എസ്. ഉണ്ണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















