പത്തനാപുരം: കനയ്യയെ പോലുള്ള വിദ്യാര്‍ത്ഥികളില്‍ വിഷം കുത്തി വയ്‌ക്കുക വഴി സിപിഎം അടക്കമുള്ള ഇടതുപക്ഷം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ബിജെപി കൊട്ടാരക്കര മണ്ഡലം വൈസ് പ്രസിഡന്റ് രാജേശ്വരി രാജേന്ദ്രന്‍.
പത്തനാപുരത്ത് ബിജെപി സംഘടിപ്പിച്ച ദേശരക്ഷാസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ജെഎന്‍യു പണ്ടേ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കായി ഇടതുതീവ്രവാദ പ്രസ്ഥാനങ്ങളും രാജ്യവിരുദ്ധ ശക്തികളും ഉപയോഗിക്കുന്ന കാമ്പസ് ആയിരുന്നു. ഇന്ന് മോദി സര്‍ക്കാര്‍ ഇത് പരിശോധിക്കുകയും നടപടികളെടുക്കുകയും ചെയ്തതാണ് വിവാദങ്ങള്‍ക്ക് കാരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തു അനധികൃതമായ പണത്തെ കുറിച്ച് അന്വേഷിച്ചാല്‍ അരാജകത്വം സൃഷ്ടിച്ച് സര്‍ക്കാരിനെ അട്ടിമറിക്കുമെന്നുള്ള ഇടതുതീവ്രവാദ ഭീഷണി വിലപ്പോവില്ലെന്നും രാജേശ്വരി ടീച്ചര്‍ പറഞ്ഞു. കാര്‍ഗില്‍ യുദ്ധസേനാനി ആവണീശ്വരം സജീവന്റെ മാതാവ് കുട്ടിയമ്മ ദേശരക്ഷ സംഗമം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് സുഭാഷ് പട്ടാഴി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍, ജില്ല കമ്മിറ്റിയംഗം വിളക്കുടി ചന്ദ്രന്‍, പതിരിക്കല്‍ ശശി, ഹരീഷ്‌കുമാര്‍, വാര്‍ഡ് മെമ്പര്‍ കൃഷ്ണകുമാരി, സുജി കവലയില്‍, രാജീവ് തലവൂര്‍, സദാശിവന്‍, അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
















