പന്തീരാങ്കാവ്: ഒളവണ്ണ പാലക്കുറുമ്പ് കുന്നിനു മുകളില്‍ തീപടര്‍ന്നു പിടിച്ചു. ഇന്ന ലെ ഉച്ചയോടെയായിരുന്നു സംഭവം. ഏക്കര്‍ കണക്കിന് പ്രദേശം കത്തിനശിച്ചു. കുന്നിന്‍ മുകളിലുള്ള മാളങ്ങളില്‍ ജീവിക്കുന്ന നിരവധി ജീവികള്‍ തീയില്‍പ്പെട്ടു. നാട്ടുകാരും മാനാഞ്ചിറയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും സംഘവും നല്ലളം പോലീസും ചേര്‍ന്ന് ഏറെനേരം പണിപെട്ടാണ് തീയണച്ചത്. രണ്ട് ദിവസം മുമ്പ് കൊടല്‍ നടക്കാവ് കുന്നിന്‍മുകളിലും പന്തീരാങ്കാവ് ഹൈസ്‌കൂള്‍ കുന്നിന്‍ മുകളിലും തീപടര്‍ന്നിരുന്നു. ചില സാമൂഹ്യവിരുദ്ധരാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
















