കോഴിക്കോട്: കമ്മിഷന്‍ കുടിശ്ശിക ഉടനടി ലഭിച്ചില്ലെങ്കില്‍ ഏപ്രില്‍ മാസം മുതല്‍ അഡ്വാന്‍സ് കോട്ട എടുക്കുന്നത് നിര്‍ത്തിവെക്കുമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ യോഗം മുന്നറിയിപ്പ് നല്‍കി ഇക്കഴിഞ്ഞ 8 മാസത്ത കുടിശ്ശികയാണ് കമ്മിഷന്‍ ഇനത്തില്‍ ലഭിക്കാനുള്ളതെന്നു അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട ബിപിഎല്‍ എഎവൈ കാര്‍ഡുടമകള്‍ക്കുള്ള സൗജന്യറേഷന്‍ വിതരണത്തിനായി റേഷന്‍ വ്യാപാരികള്‍ക്ക് സൗജന്യമായി ലഭിക്കണമെന്നും വിഹിതം യഥാര്‍ത്ഥ തൂക്കത്തില്‍ റേഷന്‍ കടയില്‍ എത്തിച്ചുതരണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയതായി സംഘടനയുടെ സംസ്ഥാന ജില്ലാ ഭാരവാഹികളായ ടി. മുഹമ്മദലി, പി.പവിത്രന്‍, ഇ. നാരായണന്‍ നമ്പ്യാര്‍, എം.എ. നസീര്‍, ടി.എം. അശോകന്‍, പി. മനോജ്, പി.എ. റഷീദ് എന്നിവര്‍ അറിയിച്ചു.
















