Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കടലോളം വലുത് കാടുതന്നെ; നഗരകാഴ്ചകള്‍ കണ്ട് ചോലനായ്‌ക്കര്‍ മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 11:27 am IST
in Kozhikode

കോഴിക്കോട്: ”സംസ് കാര സമ്പന്നരെന്ന് അഭിമാനിക്കുന്ന പരിഷ്‌കാരികളായ നമ്മേക്കാള്‍ എത്രയോ മുകളിലാണ് ഇവര്‍. നോക്കൂ ഭക്ഷണാവശിഷ്ടങ്ങളെല്ലാം മാലിന്യ നിക്ഷേപ സ്ഥലത്താണ് അവരിട്ടതെങ്കില്‍ പരിഷ്‌കാരികളായ നമ്മള്‍ അതെല്ലാം ഈ ഗ്രൗണ്ടില്‍ തന്നെ വലിച്ചെറിഞ്ഞിരിക്കുകയാണ്”. പറയുന്നത് മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ ഗവേഷകനും പ്രൊഫസറുമായ മയാങ്ക് വഹിയ. മേഖലാ ശാസ്ത്ര കേന്ദ്രം കാണാനെത്തിയ നിലമ്പൂര്‍ മാഞ്ചേരി കോളനിയിലെ ചോലനായ്‌ക്കരുടെ ഉച്ചഭക്ഷണ രീതികള്‍ സൂക്ഷമമായി നിരീക്ഷിച്ചതിനു ശേഷമായിരുന്നു പ്രൊഫസറുടെ വിലയിരുത്തല്‍. കാട്ടില്‍ അപരിഷ്‌കൃത ജീവിതം നയിക്കുന്നവരെന്ന് നാം പുച്ഛിച്ചു തള്ളുന്ന ചോലനായ്‌ക്കരുടെ ജിവീത സവിശേഷതകള്‍ ചൂണ്ടിക്കാണിക്കുകയായിരുന്നു പ്രൊഫസര്‍. നിലമ്പൂര്‍ നെടുങ്കയത്തു നിന്ന് 20 കിലോമീറ്റര്‍ ഉള്‍വനത്തില്‍ നിന്ന് നഗരം കാണാനെത്തിയ വരായിരുന്നു ചോലനായ്‌ക്ക സംഘം. മൂത്ത കാരണവര്‍ കരിയന്റെ നേതൃത്വത്തില്‍ കുഞ്ഞുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സ്ത്രീകളും പുരുഷന്മാരുമായി ഏതാണ്ട് 50 പേരടങ്ങുന്ന സംഘമാണ് തങ്ങളുടെ വന സാഹചര്യങ്ങളില്‍ നിന്നും കിലോമീറ്ററുകള്‍ സഞ്ചരിച്ച് നഗര കാഴ്ചകള്‍ കാണാനെത്തിയത്.

പുറം ലോകത്തെക്കുറിച്ചൊന്നുമറിയാതെ നിലമ്പൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ മാഞ്ചേരി മലയിലാണ് ഈ ചോലനായ്‌ക്ക കുടുംബങ്ങള്‍ താമസിക്കുന്നത്. ആദിവാസിസമൂഹങ്ങളില്‍ ഏറ്റവും ആദിമമെന്ന് കരുതപ്പെടുന്ന പ്രാക്തന ഗോത്രവര്‍ഗ വിഭാഗമാണ് ചോലനായ്‌ക്കര്‍. ”മാഞ്ചേരിയില്‍ നിന്നും 8 കി. മീറ്റര്‍ അകലെയാണ് ഇവര്‍ താമസിക്കുന്നത്. സര്‍ക്കാര്‍ കെട്ടിക്കൊടുത്ത 12 വീടുകളില്‍ 2 വീടകളില്‍ മാത്രമാണ് താമസക്കാരുള്ളത്. ബാക്കി 10 എണ്ണവും പൊളിഞ്ഞുവീഴാറായ നിലയിലാണെന്ന് സംഘത്തിലുണ്ടായിരുന്ന മണി പറഞ്ഞു. മാഞ്ചേരിയില്‍ നിന്നു 8 കി.മീറ്റര്‍ അകലെ കരിമ്പുഴയുടെ തീരത്താണ് ബാക്കിയുള്ളവര്‍ കുടില്‍കെട്ടി താമസിക്കുന്നത്”.

ഇടക്കെപ്പോഴെങ്കിലും നാട്ടിലിറങ്ങുമ്പോള്‍ കാണുന്ന സിനിമകളില്‍ മാത്രം കണ്ടു പരിചയിച്ച നഗരദൃശ്യങ്ങള്‍ നേരില്‍ കണ്ട അമ്പരപ്പായിരുന്നു സംഘത്തിലെ കുട്ടികളുടെ മുഖത്ത്. കരിപ്പൂരില്‍ വിമാനം വന്നിറങ്ങുന്നതും വിശാലമായ വിമാനത്താവളവും കണ്ടതിന് ശേഷമാണ് സംഘം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ മേഖലാ ശാസ്ത്ര കേന്ദ്രത്തിലെത്തിയത് യാത്ര ഉടനീളം ആട്ടവും പാട്ടുമായി ആസ്വദിച്ചുകൊണ്ടാണ് പ്ലാനറ്റോറിയത്തിലെത്തിയ അവര്‍ ശാസ്ത്ര പ്രദര്‍ശനങ്ങള്‍ കണ്ടത്. മജീഷ്യന്‍ പ്രദീപ് ഹുഡിനോയുടെ മായാജാല കാഴ്ചകള്‍ കണ്ട് വിസ്മയം പൂണ്ട സംഘം 3 ഡി പ്രദര്‍ശനം കണ്ടതിന് ശേഷമാണ് മടങ്ങിയത്.

പ്രൊഫ. മയാങ്ക് വഹിയ സംഘത്തിലെ കാരണവരായ കരിയനെ ആദരിച്ചു. സംഘത്തോടൊപ്പമുണ്ടായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്റലിജന്‍സ് എസ്‌ഐ സദാശിവനെ ശാസ്ത്ര കേന്ദ്രം ഡയറക്ടര്‍ വി.എസ്.രാമചന്ദ്രന്‍ ആദരിച്ചു.

കടല്‍ത്തീരത്ത് ഏറെ സമയം ചെലവിട്ടതിന് ശേഷം ശാസ്ത്ര കേന്ദ്രത്തില്‍ സംഘടിപ്പിച്ച ആരോഗ്യ പരിശോധനാ ക്യാമ്പില്‍ പങ്കെടുത്ത് അത്താഴവും കഴിച്ചാണ് സംഘം നഗരത്തില്‍ നിന്നു തിരിച്ചത്. മേഖലാ ശാസ്ത്ര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വികെസി ഗ്രൂപ്പ്, എന്നിവയുടെ സഹകരണത്തോടെ മദര്‍ ഇന്ത്യ (മൂവ്‌മെന്റ് ഫോര്‍ ട്രൈബല്‍ ഹെറിറ്റേജ് ആന്റ് എന്‍വയേണ്‍മെന്റ് റിസര്‍ച്ച്) ആണ് ചോലനായ്‌ക്ക സം ഘത്തിന്റെ യാത്ര സംഘടിപ്പിച്ചത്. പ്രൊഫ. വര്‍ഗീസ് മാത്യുവാണ് മദര്‍ ഇന്ത്യയുടെ ഡയറക്ടര്‍. ചോലനായ്‌ക്കരുടെ തനതു രീതികള്‍ നിലനിര്‍ത്തിക്കൊണ്ട് അവരെ വിദ്യാസമ്പന്നരാക്കുകയാണ് മദര്‍ ഇന്ത്യയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിരിച്ച് മണ്ണുകപ്പും;കുംഭമേള പെണ്‍കുട്ടി ഹാജരാക്കിയ രേഖകള്‍ ഒറിജിനലെന്ന് കേരള പൊലീസ്, വ്യാജമാണോ എന്നറിയാന്‍ മധ്യപ്രദേശില്‍ പോയി അന്വേഷിക്കണമെന്ന്

Kerala

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

Kerala

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

World

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

Kerala

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

പുതിയ വാര്‍ത്തകള്‍

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.