കോഴിക്കോട്: ഒന്നാം ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ട ജവഹര്‍ലാല്‍ നെഹ്‌റുവിനെ പുകഴ്‌ത്തി സിപിഎം എംഎല്‍എ. ഇന്ത്യ കൈവരിച്ച എല്ലാ പുരോഗതികള്‍ക്കും വികസനത്തിനും അടിത്തറ പാകിയത് പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള വികസനനയങ്ങളായിരുന്നുവെന്നാണ് എ. പ്രദീപ്കുമാര്‍ എംഎല്‍എ ഇന്നലെ ജില്ലാ പഞ്ചായത്തിന്റെ വികസന സെമിനാര്‍ കലക്ടറേറ്റ് എഞ്ചിനീയേഴ്‌സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചത്. മതേതരത്വ സങ്കല്‍പം കാത്തുസൂക്ഷിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന്റെ ശരിയായ വികസനം സാധ്യമാവൂ എന്നതായിരുന്നു നെഹ്‌റുവിന്റെ കാഴ്ചപ്പാട്. കേരളത്തില്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ സര്‍ക്കാര്‍ സാധിച്ച വിപ്ലവകരമായ സാമൂഹികമാറ്റവും വരുംതലമുറകളെ കൂടി മുന്നില്‍കണ്ടുള്ള വികസന നയങ്ങളുടെ ഫലമായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു. നെഹ്‌റുവാണ് ഒന്നാം ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചുവിട്ടതെന്ന കാര്യം സൗകര്യപൂര്‍വ്വം മറന്നുകൊണ്ടാണ് സിപിഎം നേതാവ് നെഹ്‌റുവിനെ പുകഴ്‌ത്തിയത്.
















