ബാലുശ്ശേരി: ബിജെപി യും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ പോരാട്ടം നടക്കു ന്ന ബാലുശ്ശേരി ഗ്രാമപഞ്ചാ യത്തിലെ എട്ടാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നാളെ. കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍. വാര്‍ ഡില്‍ സുപരിചിതയായ സുമ വെള്ളച്ചാലന്‍കണ്ടിയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ ത്ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ ത്ഥിയായി ബേബി രാമന്‍ പുനത്തിലും സിപിഎം സ്ഥാ നാര്‍ത്ഥിയായി ഉഷ കുഴി ക്കാടന്‍കണ്ടിയും രംഗത്തുണ്ട്. കോണ്‍ഗ്രസിലെ വാര്‍ഡ് അംഗം ശുഭ കിഴക്കയിലിന് ജോലി ലഭിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊ രുങ്ങിയത്. കഴിഞ്ഞ തെര ഞ്ഞെടുപ്പില്‍ ബിജെപി രണ്ടും എല്‍ഡിഎഫ് മൂന്നും സ്ഥാന ത്തായിരുന്നു. ചിട്ടയായ പ്രവര്‍ത്തനമാണ് ബിജെപി വാര്‍ഡില്‍ നടത്തിവരുന്നത്. കോണ്‍ഗ്രസിനാകട്ടെ സ്ഥാനാ ര്‍ത്ഥിയെ പ്രഖ്യാപിച്ചതു മുത ല്‍ തലവേദനയാണ്. കോണ്‍ ഗ്രസില്‍ രണ്ട് പേര്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കി യിരുന്നു. നേതാക്കളുടെ കടു ത്ത സമ്മര്‍ദം കാരണമാണ് വിമത സ്ഥാനാര്‍ത്ഥി പിന്‍മാ റിയത്. ഇത് തിരിച്ചടിയാ കുമെന്ന് കണ്ടതോടെ മുതിര്‍ ന്ന നേതാക്കളെല്ലാം വാര്‍ ഡില്‍ കേന്ദ്രീകരിച്ചിരിക്കു കയാണ്. വന്‍തോതില്‍ പണവും ഇവിടെ ചിലവഴി ക്കുന്നതായി ആരോപണമുണ്ട്. എല്‍ഡിഎഫ് സ്ഥാ നാര്‍ത്ഥിയെ നിര്‍ത്തിയി ട്ടുണ്ടെങ്കിലും പ്രചാരണ രംഗത്ത് നിന്നും ഒളിച്ചോ ടിയിരിക്കുകയാണ്. ഇത് കോണ്‍ഗ്രസിനെ സഹായി ക്കാനാണെന്നാണ് സൂചന. ബാലുശ്ശേരി എ.യു.പി സ്‌കൂ ളില്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പോളിംഗ്. വോട്ടെണ്ണല്‍ അ ന്നുതന്നെ നടക്കും.
















