കാസര്‍കോട്: ഫിഷറീസ് മത്സ്യസമൃദ്ധി പദ്ധതി പ്രകാരം നടപ്പ് വര്‍ഷം ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ചെയ്ത കല്ലുമ്മക്കായകൃഷി ഫെബ്രുവരിയില്‍ ഫിഷറീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി കര്ഷകരുടെവിവരങ്ങള് അടങ്ങിയ കരട് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു. ലിസ്റ്റ് പഞ്ചായത്ത് നോട്ടീസ് ബോര്‍ഡിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലിസ്റ്റില്‍ കര്‍ഷകര്‍ക്ക് ആക്ഷേപമുണ്ടെങ്കില്‍ 10 നകം ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കണം. ഇതിനു ശേഷംലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ലെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: