കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസിലെ പ്രതികളുടെ ജാമ്യവ്യവസ്ഥയില്‍ ഇളവുനേടാന്‍ പോപ്പുലര്‍ഫ്രണ്ട് സമ്മര്‍ദ്ദം. തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് പോപ്പുലര്‍ഫ്രണ്ട് സമ്മര്‍ദ്ദതന്ത്രവുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും കടുത്ത ജാമ്യവ്യവസ്ഥകളാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. ഇതു മറികടക്കാനാണ് ഇപ്പോള്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്. പോപ്പുലര്‍ഫ്രണ്ടിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ സമരസമിതിയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മാര്‍ച്ച് 10ന് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ ഈ ആവശ്യം ഉന്നയിച്ച് ഉപവാസം സംഘടിപ്പിക്കും. തെരഞ്ഞെടുപ്പിന് മുമ്പ് സമ്മര്‍ദ്ദതന്ത്രത്തിലൂടെ ജാമ്യവ്യവസ്ഥകള്‍ മറികടക്കാനാണ് നീക്കം.
















