നീലേശ്വരം: പട്ടുവം മുതല്‍ പനമ്പൂര്‍ വരെയുള്ള ശാലിയ സമുദായ തെരുവുകളില്‍ പ്രസിദ്ധമായ നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ദേവസ്വം ക്ഷേത്ര പുനപ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം 5മുതല്‍ 10 വരെ നടക്കും. 5ന് രാവിലെ 10ന് കലവറ നിറക്കല്‍ ഘോഷയാത്ര, 12ന് അന്നദാനം, വൈകുന്നേരം 5ന് ആചാര്യവരവേല്‍പ്പ്, 7.30ന് ചാക്യാര്‍കൂത്ത്. 6ന് വൈകുന്നേരം 6ന് സാസ്കാരികസമ്മേളനം മന്ത്രി രമേശ്ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നടി കാവ്യമാധവന് സോവനീര്‍ പ്രകാശനം ചെയ്യും. 7ന് വൈകുന്നേരം 6.30ന് ആദ്ധ്യാത്മിക പ്രഭാഷണം, 8ന് ഗാനമേള. 8ന് വൈകുന്നേരം 6ന് സോപാനനൃത്തം, 8ന് ഫ്യൂഷന്മ്യൂസിക്. 9ന് വൈകുന്നേരം 6ന് തിരുവാതിര, 6.30ന് സംഗീതകച്ചേരി, 8ന് നാടകം. 10ന് പകല്‍ 8.37 മുതല്‍ 9.40 വരെ അഞ്ഞൂറ്റമ്പലത്തിലും, 10.23 മുതല്‍ 11.40 വരെ വീരര്‍കാവിലും പുനപ്രതിഷ്ഠ, ഉച്ചക്ക് അന്നദാനം, വൈകുന്നേരം 6ന് വിളക്കുപൂജ, 7.30ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ നയിക്കുന്ന തൃത്തായമ്പക. 11ന് വൈകുന്നേരം 6.30ന് നിറമാല, 8ന് കലാസന്ധ്യ.
പത്രസമ്മേളനത്തില്‍ കെ. സി.മാനവര്‍മ്മരാജ, കെ.കെ.ബാലകൃഷ്ണന്, കെ.കെ.കുമാരന്, പി.വി.രാമചന്ദ്രന്, അഡ്വ.കെ.വി.രാജേന്ദ്രന്, പി.കരുണാകരന്, ഡി.രാജന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: