കിളിമാനൂര്‍: കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിച്ചുവന്ന ക്ഷീരവികസന ഓഫീസ് കിലോമീറ്ററുകള്‍ക്കപ്പുറം സിവില്‍ സ്റ്റേഷനിലേക്ക് മാറ്റിയതിനെതിരെ ബിജെപി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് സെക്രട്ടറിയെ തടഞ്ഞുവച്ചു. ആറുവര്‍ഷത്തിലേറെയായി ബ്ലോക്ക് പഞ്ചായത്തില്‍ സൗകര്യപ്രദമായി പ്രവര്‍ത്തിച്ചുവന്ന ഓഫീസ് സിവില്‍ സ്റ്റേഷനിലേക്ക് മാറ്റാന്‍ നടത്തിയ നീക്കം കഴിഞ്ഞ ഭരണസമിതി തടഞ്ഞിരുന്നു. എന്നാല്‍ പുതിയ ഭരണസമിതി അധികാരത്തില്‍ വന്നതോടെ ഓഫീസ് മാറ്റാന്‍ നടപടിയെടുക്കുകയായിരു
ക്ഷീര വികസന ഓഫീസ് അകാരണമായി മാറ്റിയതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞപ്പോള്‍
ന്നു. വിവിധ പദ്ധതികള്‍ ഒരു കുടക്കീഴില്‍ ലഭിച്ചെങ്കിലും ഇനി പല ഓഫീസുകള്‍ കയറിയിറങ്ങേണ്ടിവരുമെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു. ബിജെപി നഗരൂര്‍ പഞ്ചായത്ത് സമിതി അധ്യക്ഷന്‍ ആര്‍. ഗിരീഷ്ബാബു, മണമ്പൂര്‍ ദിലീപ്, നന്തായ് വനം സതീശന്‍ കൃഷ്ണകുമാര്‍, പ്രദീപ്കുമാര്‍, രാജേഷ്, ദിലീപ്കുമാര്‍, സുനില്‍, ഷിജി ബാബു, ശ്യാംകൃഷ്ണന്‍, മുരളി, ശാരങധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: