നെന്മാറ: ചിറ്റിലഞ്ചേരിന്മ കാത്താംപൊറ്റയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. പാലിയപ്പാടം പദ്ധതിയില്‍ നിന്നാണ് ഇവിടേയ്‌ക്ക് ജലവിതരണം. വിതരണം നടക്കുന്നുണ്ടെങ്കിലും വാല്‍വ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയാണ് കുടിവെള്ളം മുടങ്ങാന്‍ കാരണമെന്ന് ഉപഭോക്താക്കള്‍ പറയുന്നു. പകലും രാത്രിയും വിതരണം നടക്കുന്നുണ്ടെങ്കിലും വീടുകളിലേക്ക് വെള്ളം എത്താറില്ല. താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം ലഭിക്കുന്നുണ്ട്. ഇവിടെ നിന്നും സ്വകാര്യ വ്യക്തികളുടെ കിണറില്‍ നിന്നുമാണ് ഇപ്പോള്‍ വെള്ളം ലഭ്യമാക്കുന്നത്.
വേനലാരംഭത്തില്‍ തന്നെ സ്ഥിതി ഇപ്രകാരമായാല്‍ വരും മാസങ്ങളില്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: