കേരളശ്ശേരി: വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കേരളശ്ശേരിയിലെ രാജീവ് ദശലക്ഷം പാര്‍പ്പിട പദ്ധതിയിലെ 20ളം വീടുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ നശിക്കുന്നു. ഇതില്‍ ഒരെണ്ണം അംഗനവാടിക്കായി മാറ്റിവച്ചതാണ്. മുഖ്യമന്ത്രിയുടെ കഴിഞ്ഞ ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച പരാതിയിന്മേല് മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നടപടികള്‍ ത്വരിതപ്പെടുത്തുവാനും അര്‍ഹരെ കണ്ടെത്താനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഭരണസമിതിയും നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ അര്‍ഹതയില്ലാത്ത ഒരാള്‍ക്കുവേണ്ടി ഒരു സിപിഎം നേതാവിന്റെ ഇടപെടലാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്ക് തീരുമാനമെടുക്കാന്‍ കഴിയാത്തതിന്റെ പിന്നിലെന്നും ആരോപണമുണ്ട്. ഇതിനെതിരെ നാട്ടുകാര്‍ കളക്ടര്‍ക്കും പഞ്ചായത്തിലും പരാതി നല്‍കിയിട്ടുണ്ട്. വീടും സ്ഥലവും ഇല്ലാത്ത അര്‍ഹതപ്പെട്ടവരുടെ സാക്ഷിപത്രം വാങ്ങി പുതിയതായി അപേക്ഷ നല്കുവാന് വാര്‍ഡ് മെമ്പര്‍മാരോട് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. വീട് പതിച്ചു നല്‍കാതെ തന്നെ പത്തുവര്‍ഷത്തോളമായി ഇവിടെ താമസിക്കുന്നവരുമുണ്ടെന്ന പറയുന്നു. ഇതുമൂലം വൈദ്യുതി കണക്ഷനോ, റേഷന്‍കാര്‍ഡിനോ അപേക്ഷ നല്കുവാന് ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിനോടകം തന്നെ ചിലകെട്ടിടങ്ങള്‍ നിലംപതിക്കാറായി. എത്രയുംപെട്ടന്നു തന്നെ അര്‍ഹതപ്പെട്ടവര്‍ക്ക് വീടുകള്‍ പതിച്ചു നല്‍കുകയും വൈദ്യുതി കണക്ഷനും, കുടിവെള്ള സംവിധാനവും ഏര്‍പ്പെടുത്തണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി എം.പി. ശ്രീകുമാരന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: