നമ്മുടെ അടുക്കളയില്‍ എപ്പോഴും കാണുന്ന പച്ചക്കറികളില്‍ ഒന്നാണ് ചുവന്ന് തുടുത്ത തക്കാളി. നല്ലൊരു ഭക്ഷണവസ്തു എന്നതിലുപരി സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും തക്കാളി ഒട്ടും പിന്നിലല്ല. പല വിഭവങ്ങളിലും ഒരു പ്രധാന ചേരുവയായി തക്കാളി ചേര്‍ക്കുന്നു. ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങളും തടയാന്‍ തക്കാളിയ്ക്കാവുകയും ചെയ്യും. നഖങ്ങളുടെ അഴക് കൂട്ടും തക്കാളി. ആരോഗ്യത്തിന് മാത്രല്ല, ചര്‍മസംരക്ഷണത്തിനും നല്ലതാണ്. പലവിധ ഉപയോഗങ്ങളാണ് തക്കാളികൊണ്ടുള്ളത്.
തക്കാളിയില്‍ ധാരാളം ലൈകോഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത് നല്ലൊരു ആന്റി ഓക്സിഡന്റാണ്. നല്ലൊരു സണ്‍സ്ക്രീന്‍ ആയി പ്രവര്‍ത്തിയ്ക്കാന്‍ തക്കാളിയ്ക്കു കഴിയും. സണ്‍ടാന്‍ പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ തക്കാളിയുടെ ജ്യൂസ് പുരട്ടിയാല്‍ മതിയാകും.
ചര്‍മത്തിലെ ചുളിവുകള്‍ അകറ്റി പ്രായക്കുറവു തോന്നിയ്ക്കാന്‍ തക്കാളി നല്ലതാണ്.
തക്കാളി നീര് തേനുമായി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് തിളങ്ങുന്ന ചര്‍മം നല്‍കും. നല്ലൊരു ക്ലെന്‍സര്‍ കൂടിയാണ് തക്കാളി. ചര്‍മം വൃത്തിയാക്കാനുള്ള ഒരു സ്വാഭാവിക ക്ലെന്‍സറാണ് തക്കാളി നീര്.
തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നത് കരുവാളിപ്പു കുറയ്ക്കും. തക്കാളി നീര് മുഖക്കുരുവിനുള്ളൊരു പരിഹാരം കൂടിയാണ്. തക്കാളി നീര് മുഖത്തു പുരട്ടി 20 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് മുഖക്കുരു അകറ്റും.
ചര്‍മത്തിലെ സുഷിരങ്ങള്‍ക്കു വലിപ്പം കൂടുന്നത് നല്ലതല്ല. ഇത് ചര്‍മത്തില്‍ ചെളി അടിഞ്ഞു കൂടുവാന്‍ കാരണമാകും. തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നത് ചര്‍മസുഷിരങ്ങള്‍ ചെറുതാകാന്‍ കാരണമാകും.
മുടിയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. തക്കാളിയുടെ നീര് മുടിയില്‍ പുരട്ടി അല്പം കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുടിയുടെ പിഎച്ച് മൂല്യം നില നിര്‍ത്തും. മുടിയുടെ സ്വാഭാവികമായ കറുപ്പു നിറം കാത്തു സൂക്ഷിയ്ക്കും.താരന് മാറുന്നതിനും തക്കാളിനീര് തലയോട്ടിയില്‍ പുരട്ടുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: