താനൂര്‍: തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തുകള്‍ നഗരസഭകളായി മാറിയപ്പോള്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളും നഷ്ടപ്പെട്ടു. തൊഴിലാളികളെ അരപ്പട്ടിണിയില്‍ നിന്നും മുഴുപട്ടിണിയിലേക്ക് തള്ളിവിടുകയാണ് ഇതിലൂടെ ഉണ്ടായത്. നഗരസഭകള്‍ക്ക് മാത്രമായി രൂപവല്‍ക്കരിച്ച അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി സുതാര്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
തൊഴിലുറപ്പ് പദ്ധതിക്കെതിരെ അനാവശ്യ പ്രചരണങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും യോഗം കുറ്റപ്പെടുത്തി.
യൂണിയന് പ്രസിഡന്റ് വി.ദേവദാസന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഒ.ഗോപാലന്, എം.വേലായുധന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: