കരുവാരക്കുണ്ട്: പ്രായോഗികമല്ലാത്ത നിബന്ധനകള്‍ കൊണ്ടുവന്ന് പാരലല്‍ കോളേജുകളില്‍ പഠിക്കുന്ന എസ്സി, ഒഇസി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ആനുകുല്യങ്ങള്‍ നിഷേധിക്കുന്നതായി പരാതി. ജില്ലാ, ബ്ബോക്ക് പട്ടികജാതി വികസന ഓഫീസുകള്‍ ഈ വര്‍ഷം പുറപ്പെടുവിച്ചിട്ടുളള ഉത്തരവുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിനയായിരിക്കുന്നത്. പാരലല്‍ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്കുന്ന പതിവില്ല. പക്ഷേ അംഗീകൃത പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ആനുകൂല്യം നല്കുകയുളളുയെന്നാണ് ഉത്തരവില്‍ പറയുന്നത്. രജിസ്ട്രേഷന് നമ്പരില്ലാത്ത സ്ഥാപനത്തിലെ അപേക്ഷകള്‍ പരിഗണിക്കുന്നതല്ലയെന്നും ഉത്തരവിലുണ്ട്. സര്‍ക്കാര്‍, എയിഡഡ് സ്ഥാപനങ്ങളില്‍ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട സ്ഥാപന മേധാവികളില്‍ നിന്ന് ലഭ്യമാക്കിയത് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്ന നിബന്ധനയും പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. മാസങ്ങള്‍ നീളുന്ന നിരവധി അലോട്ട്മെന്റുകളിലൂടെയാണ് ഹയര്‍സെക്കണ്ടറി, ബിരുദ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. മാര്‍ക്കും ഗ്രേഡും കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ റഗുലര്‍ അലോട്ട്മെന്റിന് കാത്തു നില്‍ക്കാതെ പാരലല്‍ കോളേജുകളില്‍ ചേര്‍ന്ന് പഠിക്കുന്നു. അപേക്ഷ നല്‍കിയവര്‍ക്ക് തന്നെ അധികാരികള്‍ ആവശ്യപ്പെടുന്ന പ്രകാരമുളള സാക്ഷ്യപത്രം നല്കാന് ഹയര്‍സെക്കണ്ടറി, കോളേജ് പ്രിന്‍സിപ്പല്‍മാര്‍ തയ്യാറാകുന്നുമില്ല .ഈ സാഹചാര്യത്തില്‍ അപ്രായോഗിക നിബന്ധനകള്‍ ഒഴിവാക്കി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആനുകൂല്യം ലഭ്യമാക്കാന്‍ നടപടി വേണമെന്നാന്ന് വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം .ആനുകൂല്യ വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച് അസോസിയേഷന് സംസ്ഥാന രക്ഷാധികാരി എ.പ്രഭാകരന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ.പി.അനില്‍കുമാറിന് നിവേദനം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: