കോട്ടക്കല്‍: ദേശീയതയെ വെല്ലുവിളിക്കുന്നവര് ആവിഷ്ക്കാര സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയുമാണ് കൂട്ടുപിടിക്കുന്നതെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.എം.മോഹന്‍ദാസ്. കോട്ടക്കലില്‍ നടന്ന ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിലെ ഭരണഘടന അനുവദിച്ചു നല്കിയ സ്വാതന്ത്ര്യങ്ങളെയാണ് ഇത്തരക്കാര്‍ ദുരുപയോഗം ചെയ്യുന്നത്. സാസ്കാരിക പൈതൃക പാരമ്പര്യങ്ങളെ തമസ്കരിക്കുന്നതാണ് പുതിയ രീതി. ഇതിന് നേതൃത്വം നല്കുന്നതാകട്ടെ കമ്മ്യൂണിസ്റ്റുകാരും. ഭരണഘടനയിലെ കാര്യങ്ങള്‍ അവരുടെ സൗകര്യത്തിനനുസരിച്ച് വളച്ചൊടിക്കുന്നതാണ് കമ്യൂണിസ്റ്റുകാരുടെ രീതി. ഹൈന്ദവ ആചാരങ്ങളെ മുഴുവന്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ക്രിസ്തുമതമാണ് ഈ കാര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. ശിവരാത്രി, വിദ്യാരംഭം, കൊടിമരം, കല്‍വിളക്ക് തുടങ്ങി ഹൈന്ദവ ആചാരങ്ങള്‍ മുഴുവനും അതുപോലെ പകര്‍ത്തിയ ക്രിസ്ത്യാനികള്‍ ഇന്ന് പറയുന്നത് ഹിന്ദുക്കളാണ് ഇവ കോപ്പിയടിച്ചതെന്ന്. പുതുതലമുറയെ ഈ നുണതന്നെയാണ് ഇവര്‍ പഠിപ്പിക്കുന്നതും.
മലപ്പുറം ജില്ലയില്‍ ചരിത്രം വളച്ചൊടിക്കുന്ന സംഭവങ്ങള്‍ പുതുമയല്ല. മാപ്പിള ലഹള, മാമാങ്കം എന്നിവ അതിനുള്ള ഉദാഹരണങ്ങളാണ്. മുസ്ലീം അധിനിവേശയുദ്ധമായിരുന്ന മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമായാണ് ചിത്രീകരിച്ചത്. അതുപോലെ തന്നെ നാട്ടുരാജ്യങ്ങളുടെ വാണിജ്യോത്സവത്തെ യുദ്ധമായും മാറ്റിയെഴുതി. ഇതിനെല്ലാം പൂര്‍ണ പിന്തുണയുമായി നിലകൊണ്ടത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം.എസ്.ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: